Image

ഫ്രഞ്ച് സമരങ്ങൾക്കു പിന്നിൽ 54 അന്താരാഷ്ട്ര ഇടതു സംഘടനകൾ പ്രവർത്തിച്ചെന്നു ഫോക്സ് ന്യൂസ് (പിപിഎം)

Published on 20 October, 2026
ഫ്രഞ്ച് സമരങ്ങൾക്കു പിന്നിൽ 54 അന്താരാഷ്ട്ര ഇടതു സംഘടനകൾ പ്രവർത്തിച്ചെന്നു ഫോക്സ് ന്യൂസ് (പിപിഎം)

ഫ്രാൻസിൽ നടന്ന അക്രമ സംഭവങ്ങൾക്കു പിന്നിൽ ഇടതുപക്ഷ സംഘടനകളാണ് പ്രവർത്തിച്ചതെന്നു വലതുപക്ഷ ഫോക്സ് ന്യൂസ് ഡിജിറ്റൽ പറയുന്നു. മൊത്തം 54 സംഘടനകളെ അവർ എടുത്തു പറയുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ, വിപ്ലവ സോഷ്യലിസ്റ്റുകൾ, മുസ്ലിം വിദ്യാർഥി സംഘടനകൾ, പലസ്തീൻ ഐക്യദാർഢ്യ സംഘടനകൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവയ്ക്കെതിരെ ഫോക്സ് വിരൽ ചൂണ്ടുന്നു.  

ഫ്രാൻസിലെ വിദ്യാർഥി സമരങ്ങൾ ദേശീയ സമരങ്ങളുമായി ചേർന്നപ്പോൾ ശനിയാഴ്ച്ച കമ്യൂണിസ്റ് നേതാവ് വിജയ് പ്രസാദ് അതിനെ സ്വാഗതം ചെയ്തു എന്നതാണ് അവരുടെ കണ്ടെത്തൽ. മൂന്നു ഭൂഖണ്ഡങ്ങൾ ഉൾപ്പെട്ട പ്രവർത്തനം ഉണ്ടായെന്നു ഫോക്സ് പറയുന്നു: ഏഷ്യ, യൂറോപ്പ്, സൗത്ത് അമേരിക്ക.

അമേരിക്കയിൽ ജനിച്ചു ഷാങ്ഹായിൽ ജീവിക്കുന്ന മാർക്സിസ്റ്റ് ടെക്നോളജി കോടീശ്വരൻ നെവിൽ റോയ് സിംഗം പണം നൽകുന്ന ട്രൈകോണ്ടിനെന്റൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് പ്രസാദ്.

ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട സമരം കൂടുതൽ വിശാലമായ അന്താരാഷ്ട്ര കലാപത്തിന്റെ ഭാഗമായി എന്നു സ്ഥാപിക്കാനാണ് ഫോക്സ് ശ്രമിക്കുന്നത്.

28 കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അന്താരാഷ്ട്ര സഖ്യം യൂറോപ്പിലെ 12 രാജ്യങ്ങളിൽ കലാപത്തിനു കോപ്പു കൂട്ടുന്നുണ്ടെന്നു ഫോക്സ് പഠനം പറയുന്നു. "Fight for Our Future, Not Their Wars!" എന്നതാണ് അവരുടെ മുദ്രാവാക്യം.

Fox News links French unrest to 54 leftist movements 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക