
വർക് പെർമിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കുന്നത് നിർത്തി വച്ചതോടെ പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാൻ ഗ്രീൻ കാർഡ് അപേക്ഷകളിൽ വേഗത്തിൽ നടപടി എടുക്കണമെന്ന് 63 ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
റെപ്. യവറ്റെ ക്ളർക്, റെപ്. റോൾ ഗ്രിജൽവ എന്നിവർ നയിക്കുന്ന നീക്കമാണിത്. യുഎസ് സി ഐ എസ് നിലവിലുളള ഗ്രീൻ കാർഡ് അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്.
നിയമാനുസൃതം കുടിയേറിയവർക്കു ആരോഗ്യരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നു എന്നവർ ചൂണ്ടിക്കാട്ടി.
ഡി എച് എസ് കൊണ്ടുവന്ന പുതിയ ചട്ടം ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്.
Congressmen press for expediting green cards