Image

സ്പായിൽ ലൈംഗികാതിക്രമം; പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും കസ്റ്റഡിയിൽ

Published on 19 October, 2026
സ്പായിൽ ലൈംഗികാതിക്രമം; പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും കസ്റ്റഡിയിൽ

തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16 വയസുള്ള പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ പെൺകുട്ടിയുടെ ഇളയമ്മയെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. ആന്ധ്രപ്രദേശിൽ നിന്നും നാഗലക്ഷ്മി, ഗോപി എന്നിവരെയാണ് പിടികൂടിയത്. ഇവർ രണ്ടു പേരും കോവളത്ത് താമസിച്ച് കുട്ടിയെ വിവിധ സ്പാകളിൽ എത്തിച്ചിരുന്നതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. കുട്ടിയെ വളർത്തിയിരുന്ന ഇളയമ്മയിൽ നിന്നാണ് അന്വേഷണം തുടങ്ങുന്നതെന്നും അവരാണ് സെപ്റ്റംബർ 21ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതെന്നും തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ പ്രദീപ് പറഞ്ഞു.

സെപ്റ്റംബർ 22ന് സഹപ്രവർത്തകനൊപ്പം മറ്റൊരു സ്പായിൽ നിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ ആധാർ കാർഡും ഫോണും പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ചെന്നൈയിലെ സ്പായിൽ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായതായി പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ജൂൺ അവസാനത്തോടെയാണ് കൊല്ലത്തെത്തിയതെന്നും അവിടെ രണ്ടു മാസത്തോളം തുടർന്നുവെന്നും മറ്റൊരു സ്പായിൽ നാല് ദിവസം ജോലിചെയ്തെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയെ വളർത്തിയത് ഇളയമ്മയാണ്. സ്പാകളിലെ പീഡനം സഹിക്ക വയ്യാതെ സഹപ്രവർത്തകനൊപ്പം രക്ഷപെടുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. 

കുട്ടിയെ ഇപ്പോൾ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റീ ആണ് സംരക്ഷിക്കുന്നത്. കേസ് അന്വേഷിക്കുന്നതിനായി 9 അംഗ പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക