Image

മുഖ്യമന്ത്രി വിജയ്‌യെ ‘നായ’ എന്ന് വിളിച്ച് ഡി.എം.കെ വനിതാ നേതാവിന്റെ പ്രസംഗം; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

Published on 19 October, 2026
മുഖ്യമന്ത്രി വിജയ്‌യെ ‘നായ’ എന്ന് വിളിച്ച് ഡി.എം.കെ വനിതാ  നേതാവിന്റെ പ്രസംഗം; സമൂഹമാധ്യമങ്ങളിൽ  പ്രതിഷേധം

ചെന്നൈ: മുഖ്യമന്ത്രി വിജയ്ക്കെതിരെ രൂക്ഷമായ അസഭ്യവർഷവുമായി ഡി.എം.കെ വനിതാ നേതാവ്. വിജയ്‌യെ ‘നായ’ എന്ന് അഭിസംബോധനം ചെയ്തുകൊണ്ട് നടത്തിയ പരാമർശങ്ങൾ കടുത്ത രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഈ രീതിയിൽ മുന്നോട്ടുപോവുകയാണെങ്കിൽ വിജയ് വൈകാതെ “മൂക്കിൽ പഞ്ഞി വെച്ച് ഇരിക്കേണ്ടി വരുമെന്നും” വനിതാ നേതാവ് പ്രസംഗിച്ചു.

ഡി.എം.കെ നേതാവ് കനിമൊഴി എം.പി വേദിയിലിരിക്കെയായിരുന്നു ഈ വിവാദ പ്രസംഗം. നേതാവിന്റെ പ്രസംഗത്തിന് സദസ്സിലുണ്ടായിരുന്ന ഡി.എം.കെ അണികൾ ആർത്തുവിളിച്ച് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ കനിമൊഴി ഈ പരാമർശങ്ങളിൽ വ്യക്തമായ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, വേദിയിലുണ്ടായിരുന്ന ചെന്നൈ മേയർ പ്രിയ ഈ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ടി.വി.കെ സൈബർ പോരാളികൾ ഡി.എം.കെയ്ക്കും പ്രസംഗം നടത്തിയ നേതാവിനുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അങ്ങേയറ്റം മോശമായ രീതിയിൽ അധിക്ഷേപിച്ച ഡി.എം.കെ നേതാവിനെതിരെ പൊലീസ് ഉടൻ കേസെടുക്കണമെന്നാണ് ആവശ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക