Image

കോവളത്ത് പെൺകുട്ടിയെ സ്പായിൽ വിറ്റ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു

Published on 19 October, 2026
കോവളത്ത് പെൺകുട്ടിയെ സ്പായിൽ വിറ്റ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു

കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതൃസഹോദരി സ്പായിൽ വിറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസിന്റെ തുടർനടപടികൾക്കായി ഒൻപതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ഫോർട്ട് എ.സി.പി കെ. പ്രദീപ് അറിയിച്ചു. കേസിലെ പ്രധാനികളായ രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ബാലസമുദ്രത്തിലുള്ള ഗൊറില്ല സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

പെൺകുട്ടി സ്പായിലുണ്ടായിരുന്ന ഒരു യുവാവിനൊപ്പം ഇറങ്ങിപ്പോയെന്ന് കാട്ടി, അവിടെത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദരി കഴിഞ്ഞ സെപ്റ്റംബർ 21-നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ നെയ്യാർ ഡാമിന് സമീപത്തുനിന്നും പെൺകുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയ പോലീസ് ആന്ധ്രാപ്രദേശിലെ സ്കൂൾ പ്രിൻസിപ്പലിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് കുട്ടിക്ക് 16 വയസ്സ് മാത്രമേ ഉള്ളൂ എന്ന് വ്യക്തമായത്.

പോലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കോവളത്തെ സ്പായിൽ പെൺകുട്ടി രണ്ട് മാസത്തോളമുണ്ടായിരുന്നു. ഇതിന് പുറമെ മറ്റൊരു സ്പായിൽ നാല് ദിവസവും ചെന്നൈയിലെ ഒരു സ്പായിലും പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വളർത്തമ്മയും അവരുടെ പങ്കാളിയും ചേർന്നാണ് കുട്ടിയെ നാട്ടിലെത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക