
ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ മീന്‍പിടിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ 71 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു.ഫ്‌ലോറിഡയിലെ വിന്റര്‍ ഗാര്‍ഡനിലുള്ള ഡോ. ബ്രാഡ്‌ഫോര്‍ഡ് മെമ്മോറിയല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്റ്റീവന്‍ ഹാമില്‍ട്ടണ്‍ എന്ന വയോധികനാണ് അലിയേറ്ററുടെ കടിയേറ്റു മരിച്ചത്. മീന്‍പിടിക്കുന്നതിനിടെ അദ്ദേഹത്തെ മുതല ആക്രമിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍, ഏകദേശം 12 അടി നീളമുള്ള മുതലയെ ഫ്‌ലോറിഡ ഫിഷ് & വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ പിടികൂടി കൊന്നു. ഫ്‌ലോറിഡയില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണെന്നും, വന്യജീവികളോട് ഇടപെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.