Image

സ്‌കൂട്ടറില്‍ നിന്നു റോഡില്‍ തെറിച്ചു വീണ അധ്യാപിക ട്രാക്ടര്‍ കയറി മരിച്ചു

Published on 18 October, 2026
സ്‌കൂട്ടറില്‍ നിന്നു റോഡില്‍ തെറിച്ചു വീണ അധ്യാപിക ട്രാക്ടര്‍ കയറി മരിച്ചു

പാലക്കാട് ; സ്‌കൂട്ടറില്‍ നിന്നു റോഡില്‍ തെറിച്ചു വീണ അധ്യാപിക ട്രാക്ടര്‍ കയറി മരിച്ചു. കണ്ണനൂരില്‍ ഉണ്ടായ അപകടത്തില്‍ പാലക്കാട് കാണിക്കമാതാ സ്‌കൂളിലെ ഹിന്ദി അധ്യാപിക കണ്ണാടി കുടുവക്കോട്കളം സ്വദേശി കെ ആര്‍ രജിത (48)യാണ് മരിച്ചത്. കുഴല്‍മന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കുമായി പോകുന്നതിനിടെയാണ് കണ്ണനൂര്‍ എന്‍ എച്ച് ജങ്ഷന് സമീപം രജിത അപകടത്തില്‍പ്പെട്ടത്.

 രജിത സഞ്ചരിച്ച സ്‌കൂട്ടര്‍ കുഴില്‍ വീണ് മറിയുകയും തെറിച്ചു പോയ രജിത സമീപത്തൂടെ സഞ്ചരിച്ച ട്രാക്ടറിന്റെ ചക്രത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക