Image

സൈനിക താവളത്തിലെ തീപിടിത്തം നിരവധി പേർ മരിച്ചു; എഡ്മിന്റൻ ആശുപത്രികളിൽ കോഡ് ഓറഞ്ച് പ്രഖ്യാപിച്ചു

Published on 18 October, 2026
സൈനിക താവളത്തിലെ തീപിടിത്തം നിരവധി പേർ മരിച്ചു; എഡ്മിന്റൻ ആശുപത്രികളിൽ കോഡ് ഓറഞ്ച് പ്രഖ്യാപിച്ചു


എഡ്മിന്റൻ ആൽബർട്ട് പ്രവിശ്യയിലുള്ള സി.എഫ്.ബി. വെയ്ൻറൈറ്റ് സൈനിക താവളത്തിലെ പരിശീലന മേഖലയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്യും. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ല.


കനേഡിയൻ സായുധസേനയുടെ അറിയിപ്പനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച തീ അതിവേഗം പടരുകയായിരുന്നു. അപകടത്തെത്തുടർന്ന് സൈനികർക്കും മറ്റ് ജീവനക്കാർക്കും പരുക്കൻ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കുന്ന നടപടികൾ പൂർത്തിയാകുന്നതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അധികൃതർ അറിയിച്ചു.


എഡ്മിന്റനിൽ അടിയന്തര ചികിത്സാ സംവിധാനം

പരുക്കേറ്റവരുടെ എണ്ണം വർധിച്ചതോടെ എഡ്‌മിന്റനിലെ ആശുപ്രതികളിൽ “കോഡ് ഓറഞ്ച് പ്രഖ്യാപിച്ചു. വലിയൊരു ദുരന്തത്തെത്തുടർന്ന് ഒരേസമയം നിരവധി പേർക്ക് അടിയന്തര ചികിത്സ നൽകേണ്ടിവരുമ്പോഴാണ് ഈ സംവിധാനം നടപ്പാക്കുന്നത്. പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപതികളിലേക്ക് മാറ്റുകയും അധിക മെഡിക്കൽ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തു.

വെയ്ൻറൈത്തിലെ പ്രാദേശിക ആരോഗ്യസംവിധാനങ്ങൾ  രോഗികളുടെ തിരക്ക് കാരണം വലിയ സമ്മർദത്തിലായതായി എമർജൻസി വിഭാഗം ഡോക്ടർ വാറൻ തിർസ് പറഞ്ഞു. 15 മുതൽ 25 വർഷത്തിനിടയിൽ ഒരിക്കൽ സംഭവിക്കാവുന്ന തരത്തിലുള്ള വലിയ ദുരന്തമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടിയന്തര ചികിത്സ ആവശ്യമില്ലാത്തവർ മറ്റ് ചികിത്സാ സംവിധാനങ്ങൾ തേടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക