Image

സരിതാ കോമാട്ടിറെഡ്‌ഡിയുടെ നില മെച്ചപ്പെട്ടെങ്കിലും ലെറ്റീഷ്യ ജെയിംസ് വളരെ മുന്നിൽ തന്നെ (പിപിഎം)

Published on 18 October, 2026
സരിതാ കോമാട്ടിറെഡ്‌ഡിയുടെ നില മെച്ചപ്പെട്ടെങ്കിലും ലെറ്റീഷ്യ ജെയിംസ് വളരെ മുന്നിൽ തന്നെ (പിപിഎം)

ന്യൂ യോർക്ക്  അറ്റോണി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ സരിതാ കോമാട്ടിറെഡ്‌ഡി നിലവിലുള്ള അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിന്റെ ലീഡ് 13% ആയി കുറച്ചെങ്കിലും വോട്ടർമാർക്ക് അവരെ വേണ്ടത്ര പരിചയമില്ല എന്നതും പണത്തിന്റെ കുറവും വെല്ലുവിളിയാവുന്നു. 

ഏർലി വോട്ടിംഗ് ഒക്ടോബർ 24നു തുടങ്ങാനിക്കിരിക്കെ സിയന്ന പോളിംഗിൽ ജെയിംസ് 52%, സരിത 39% എന്നിങ്ങനെയാണ് നില. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള സരിതയ്ക്കെതിരെ അദ്ദേഹത്തിന്റെ ശത്രുവായ ജെയിംസിനു ഓഗസ്റ്റിൽ 54-36 ലീഡ് ഉണ്ടായിരുന്നു.

മുന്നിൽ രണ്ടിലധികം വോട്ടർമാർ സരിതയെ അറിയില്ലെന്നു പറഞ്ഞു. ഡെമോക്രാറ്റ് ജെയിംസ് ആവട്ടെ ട്രംപിനെതിരെ കോടതി വിധി നേടിയ കേസിൽ പേരെടുത്തതാണ്. 

പുതിയ പോളിംഗിൽ പക്ഷെ ന്യൂ യോർക്ക് സിറ്റിയിൽ ജയിംസിന്റെ ലീഡ് 71-20ൽ നിന്നു 62-26 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ നില ശക്തമാണെന്നു സിയന്ന പോൾസ്റ്റർ സ്റ്റീവൻ ഗ്രീൻബർഗ് പറഞ്ഞു.

ജെയിംസിന്റെ കൈയിൽ $6.2 മില്യൺ ക്യാഷ് ഉണ്ട്. സരിതയുടെ കൈയിലുള്ളത് $323,000 എന്നാണ് ന്യൂ യോർക്ക് ലോ ജേർണൽ റിപ്പോർട്ട്.

സരിതയ്ക്കു വേണ്ടി പണമിറക്കാൻ സൂപ്പർ പി എ സി മുൻകൈയെടുത്തിട്ടുണ്ട്. അവർ ട്രംപിന്റെ സ്വന്തം സ്ഥാനാർഥി ആയതു കൊണ്ട് വമ്പന്മാർ പണമിറക്കാൻ മുന്നോട്ടു വന്നുവെന്നു ജെയിംസ് കാമ്പയ്ൻ ചൂണ്ടിക്കാട്ടി. 

Indian-American GOP candidate Komatireddy trails Letitia James  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക