Image

നെടുമ്പാശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈലിൻ്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

Published on 18 October, 2026
നെടുമ്പാശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈലിൻ്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

എറണാകുളം: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടത്തിൽ ഒന്നാം പ്രതി സുഹൈലിൻ്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി സുഹൈലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. 

എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറാണ് (ആർടിഒ) നോട്ടീസ് നൽകിയത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന് 14 ദിവസത്തിനകം മറുപടി നൽകണം. സുഹൈലിൻ്റെ വിശദീകരണം കേട്ടശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

അപകടവുമായി ബന്ധപ്പെട്ട് ലൈസൻസ് റദ്ദാക്കണമെന്ന് ശുപാർശ ചെയ്യുന്ന വിശദമായ റിപ്പോർട്ട് പൊലീസിൽ നിന്ന് ലഭിച്ചതായി എംവിഡി അറിയിച്ചു. മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനു പുറമേ, മിനി കൂപ്പർ കാറിൻ്റെ എക്‌സ്‌ഹോസ്റ്റ് സംവിധാനം മാറ്റം വരുത്തിയതായും ഇതുമൂലം അമിത ശബ്ദമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക