Image

യുകെയിൽ എത്തിയിട്ട് ഒരു മാസം ; മലയാളി നഴ്സിങ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

Published on 18 October, 2026
യുകെയിൽ എത്തിയിട്ട്  ഒരു മാസം ;  മലയാളി നഴ്സിങ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ സീഡ്ഫാം നന്ദനത്തിൽ നന്ദന ജിനു (19) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ചു മുറിയിലെത്തിയ ശേഷം കിടക്കയിൽ കുഴഞ്ഞുവീഴുകയായിരുന്നു. 

കഴിഞ്ഞ മാസം 21-നാണ് നന്ദന യുകെയിലെത്തിയത്. ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിലെ വിദ്യാർഥിയായിരുന്നു. കോളെജിന് സമീപം തന്നെയായിരുന്നു താമസസ്ഥലവും. കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ ഇപ്പോള്‍ വരാമെന്നു പറഞ്ഞു മുറിയിലേക്ക് പോയ നന്ദനയെ അല്‍പ സമയം കഴിഞ്ഞപ്പോള്‍ മുറിയിലെ കട്ടിലില്‍ അനക്കമറ്റ നിലയിലാണ് കണ്ടെത്തുന്നത്. ഉടന്‍ കൂട്ടുകാരും അലമുറ കേട്ട് എത്തിയ സെക്യൂരിറ്റി സ്റ്റാഫും ചേര്‍ന്നു സിപിആര്‍ നല്‍കാനും ശ്രമം നടത്തി.

മിനിറ്റുകള്‍ക്കുളില്‍ എത്തിയ പാരാമെഡിക്സ് ജീവനക്കാരും സിപിആര്‍ നല്‍കി നന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഹൃദയാഘാത സൂചനയാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്. കൂട്ടിക്ക് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. കൊല്ലം റൂറൽ എസ്പി ഓഫിസ് എസ്‌ഐ ജിനുവിന്‍റെയും  ധന്യയുടെയും മകളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക