
റഷ്യയ്ക്കെതിരെ ചുമത്തിയ ഉപരോധങ്ങളിൽ പലതും പ്രസിഡന്റ് ട്രംപ് നീക്കം ചെയ്തു. യുഎസ് കോൺഗ്രസ് അംഗീകരിച്ച ലിൻഡ്സെ ഗ്രെയം ആക്ട് അനുസരിച്ചാണ് ട്രംപ് തന്നെ റഷ്യയ്ക്കും ഇറാനും ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ റഷ്യയിൽ നിന്നു ഡീസൽ വാങ്ങാൻ പ്രസിഡന്റ് പുട്ടിനുമായി കരാർ ഉറപ്പിച്ചതോടെ ട്രംപിന്റെ സമീപനം മാറി. കുതിച്ചുയരുന്ന ഡീസൽ വില ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവും എന്നു കണ്ടതോടെയാണ് ട്രംപ് പുട്ടിനെ വിളിച്ചത്. അതോടെ ട്രംപ് യുക്രൈനെതിരെ തിരിയുകയും ചെയ്തു.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു മേൽ 100% തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കോൺഗ്രസ് അംഗീകരിച്ചത്. ഒക്ടോബർ 18നു അവ നടപ്പാക്കണം എന്നാണ് വ്യവസ്ഥ.
റഷ്യയുമായുള്ള ഇടപാടിനെ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖർ പോലും എതിർക്കുമ്പോഴാണ് ഉപരോധം നീക്കം ചെയ്യാൻ ട്രംപ് തീരുമാനിച്ചത്. ആഗോള വിപണിയിൽ എണ്ണ വിൽക്കാൻ ഇപ്പോൾ റഷ്യയ്ക്കു ട്രംപിന്റെ പച്ചക്കൊടിയുണ്ട്.
Trump removes curbs on Russian energy