
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി സാമ്പിൾ പരിശോധനാ ഫലം. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധന റിപ്പോർട്ടിലാണ് സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ പരിധിയായ 30 മില്ലിഗ്രാമിനേക്കാൾ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കേസിൽ നിർണായകമാകുന്ന ഈ പരിശോധനാ ഫലം ഞെട്ടിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അപകടസമയത്ത് സുഹൈൽ കടുത്ത മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികളും നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രക്തപരിശോധനാ ഫലവും ഇതിന് കൃത്യമായ തെളിവ് നൽകുന്നത്. പ്രതി രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിനായുള്ള പരിശോധനാ ഫലം ലഭിക്കാൻ ഇനിയും സമയമെടുക്കും. നിലവിൽ മദ്യപിച്ച് വാഹനമോടിച്ചതിനും (MV Act 185) നരഹത്യക്കുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്