Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി

Published on 16 October, 2026
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വര്‍ധിപ്പിച്ചു.

മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടര്‍ക്ക് 25,000 രൂപയും അനുവദിക്കാന്‍ അധികാരം നല്‍കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ കലക്ടര്‍മാര്‍ക്ക് ഒരു കോടി രൂപ വീതം അണ്‍ടൈഡ് ഫണ്ട് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 ന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പൊതുഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍, ഓഫീസുകള്‍, ഏജന്‍സികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ സൃഷ്ടിക്കുകയോ ശേഖരിക്കുകയോ, സൂക്ഷിക്കുകയോ, പ്രൊസസ് ചെയ്യുകയോ ചെയ്യുന്ന ഡേറ്റയുടെ വര്‍ഗീകരണം, പങ്കിടല്‍, ഉത്തരവാദിത്വത്തോട് കൂടിയുള്ള ഉപയോഗം തുടങ്ങിയവയ്ക്കായി സംസ്ഥാനതല ചട്ടക്കൂട് ഉണ്ടാക്കുന്നതിനാണ് കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 വിഭാവനം ചെയ്തിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക