
ബാന്ജുല്; കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി പടിഞ്ഞാറന് ആഫ്രിക്കയിലെ ഗാംബിയ തീരത്ത് 12 പേര് മരിച്ചു. ഗാംബിയ റെഡ് ക്രോസ് സൊസൈറ്റി ആണ് ഈ വിവരം അറിയിച്ചത്. കാണാതായവരുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല. രക്ഷാപ്രവര്ത്തനം തുടരുകയാണെന്ന് റെഡ്ക്രോസ് അറിയിച്ചു. അത്ലാന്റിക് സമുദ്രത്തിലെ ദ്വീപായ ജിനാക്ക് കജാറ്റയില് നിന്ന് സ്പെയിനിലെ കാനറി ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തില്പെട്ടത്.
ബോട്ടുകളുടെ ശോചനീയാവസ്ഥയും അമിതഭാരവുമാണ് പടിഞ്ഞാറന് ആഫ്രിക്കയില് നിന്നുള്ള ദീര്ഘദൂര യാത്രകള് അപകടകരമാക്കുന്നത്. 2025 ഡിസംബറില് ജിനാക്ക് കജാറ്റക്ക് സമീപം നടന്ന മറ്റൊരു അപകടത്തില് നാല്പതിലധികം ആളുകള് മരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.