Image

നാളത്തെ പ്രതിഷേധം; ദീപ്കെക്കും സി ജെ പിക്കുമെതിരെ മുന്‍കൂര്‍ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ്

Published on 15 October, 2026
നാളത്തെ പ്രതിഷേധം; ദീപ്കെക്കും സി ജെ പിക്കുമെതിരെ മുന്‍കൂര്‍ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി; ഡല്‍ഹിയിലെ കൊണോട്ട് പ്ലേസില്‍ സി ജെ പി നാളെ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കേ, പാര്‍ട്ടിക്കും സ്ഥാപക നേതാവ് അഭിജിത് ദീപ്‌കെക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ്. കൊണോട്ട് പ്ലേസ് പരിസരത്തെ കച്ചവടക്കാരന്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. 

പ്രതിഷേധം വ്യാപാരികളെ ബാധിക്കുന്നുണ്ടെന്ന് കാണിച്ചാണ് കച്ചവടക്കാരന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി ജെ പി നാളെ കൊണോട്ട് പ്ലേസില്‍ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് ഡല്‍ഹി കോര്‍പറേഷന്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക