Image

സായിദ് തീവ്രവാദി, അയാളെ സെനറ്റിൽ പാടില്ലെന്നു ട്രംപ് (പിപിഎം)

Published on 15 October, 2026
സായിദ് തീവ്രവാദി, അയാളെ സെനറ്റിൽ പാടില്ലെന്നു ട്രംപ് (പിപിഎം)

മിഷിഗൺ സെനറ്റ് സ്ഥാനാർഥി അബ്ദുൾ എൽ സായിദ് തീവ്രവാദി സംഘടനയായ മുസ്‌ലിം ബ്രദർഹുഡിൽ അംഗമാണെന്നു പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച ആരോപിച്ചു. ഈജിപ്ഷ്യൻ വംശജനായ സായിദ് ആ ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും അരിസോണയിൽ റിപ്പോർട്ടർമാരോട് ട്രംപ് അത് ആവർത്തിച്ചു.

"കോൺഗ്രസിൽ മുസ്‌ലിം ബ്രദർഹുഡ് അംഗം ഉണ്ടാവാൻ പാടില്ല," ട്രംപ് പറഞ്ഞു. 

സായിദ് ബ്രദർഹുഡ് ബന്ധം മുൻപ് സമ്മതിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. "അബ്ദുൾ...ഞാൻ അയാളെ മുഹമ്മദ് എന്നു വിളിക്കും...മുഹമ്മദ് എൽ സായിദ്. അയാൾ മുസ്ലിം ബ്രദർഹുഡ് അംഗമാണ് അതിൽ അഭിമാനിക്കുന്നു എന്നയാൾ വർഷങ്ങൾക്കു മുൻപ് പറഞ്ഞിട്ടുണ്ട്."

ആരോപണത്തിനു ട്രംപ് തെളിവൊന്നും നിരത്തിയില്ല.

സായിദ് സർവേകളിൽ കരുത്തു കാട്ടിയിട്ടുണ്ട്. സെനറ്റിലെ ഭൂരിപക്ഷത്തിനു നിർണയാകമാവുന്ന മിഷിഗണിൽ ആഞ്ഞു പിടിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ ട്രംപ് പുകഴ്ത്തി.

Trump alleges Abdul Sayed is extremist 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-15 15:08:07
💥🔥ഭൂമി മുഴുവൻ, ദീൻ മുഴുവൻ അല്ലാഹുവിൽ ആകുന്നതു വരെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം { ജിഹാദ്} ചെയ്യാൻ എല്ലാ മുസ്‌ലീംമും ബാധ്യസ്ഥരാണ്. അപ്പോൾ ഓരോ മുസ്‌ലീംമും ഒരു potential ജിഹാദി ആണെന്നതിൽ സംശയമില്ല. പുസ്തക പ്രകാരം അങ്ങനെയേ അവർക്ക് ജീവിക്കാൻ ആകൂ. ജനാധിപത്യ നിയമങ്ങൾ അവരെ ബാധിക്കില്ല. ലോകത്തിൽ എല്ലാവരും ജനിക്കുന്നത് മുസ്ലീം ആയിട്ടാണ്. പിന്നീട് വഴി തെറ്റി പോകുന്നതാണ് മറ്റു മതക്കാർ. { ഒറ്റ മതം -അത് ഇസ്ലാം. ഒറ്റ ദൈവം - അത് അല്ലാഹു. ഒറ്റ നിയമം - അത് ശരിയാ നിയമം. ഒറ്റ പുസ്തകം - അത് പരിശുദ്ധ ഖുർ ആൻ.} ✳️റെജീസ്
Sudhir Panikkaveetil 2026-10-15 16:37:05
എന്റെ കൂട്ടുകാരൻ (കത്തോലിക്ക വിശ്വാസിയാണ്) ഞങ്ങളുടെ വിദ്യാഭ്യാസകാലത്ത് എന്നോട് പറഞ്ഞു . ഡാ, അന്ത്യകൃസ്തു ആരാന്നറിയോ? വായ പൊത്തിപിടിച്ചു അത് പറഞ്ഞിട്ട് അവൻ പറഞ്ഞു ആരോടും പറയല്ലേ, തല പോകും. ഇപ്പോൾ തോന്നുന്നു അവൻ പറഞ്ഞത് ശരിയാണ്. ലോകം ഭീതിയിലാണ്. എന്ന് വരും രക്ഷകൻ? .." Antichrist will rise as a global political, military, and spiritual leader during the end times" (biblical prophecy)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക