Image

ഇന്ത്യ വിട്ടു പോകാനുള്ള ഉത്തരവ് ചോദ്യം ചെയ്തു നടൻ ഇമ്രാൻ ഖാൻ കോടതിയിൽ (പിപിഎം)

Published on 15 October, 2026
ഇന്ത്യ വിട്ടു പോകാനുള്ള ഉത്തരവ് ചോദ്യം ചെയ്തു നടൻ ഇമ്രാൻ ഖാൻ കോടതിയിൽ (പിപിഎം)

അമേരിക്കൻ പൗരനായ ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് 14 ദിവസത്തിനകം ഇന്ത്യ വിട്ടു പോകാൻ മുംബൈ പോലീസ് ആവശ്യപ്പെട്ടു. മുംബൈയിൽ ചീഫ് എലെക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടു നടത്തിയ സമരത്തിൽ പങ്കെടുത്തു എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം.

ഖാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ഓ സി ഐ കാർഡ് ഉണ്ടെങ്കിലും ഇന്ത്യൻ പാസ്പോർട്ട് ഇല്ലാത്ത ഖാന് ഇന്ത്യയിൽ വോട്ട് ചെയ്യാനോ സമരങ്ങളിൽ പങ്കെടുക്കാനോ അനുമതിയില്ല എന്നാണ് പോലീസ് നിലപാട്. 

മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സെത്ന എന്നിവർ വെള്ളിയാഴ്ച്ച വാദം കേൾക്കും.

വോട്ട് ചെയ്യാൻ അവകാശം ഇല്ലെങ്കിലും ഇന്ത്യക്കാരൻ എന്ന നിലയ്ക്കു രാജ്യത്തെ സേവിക്കാൻ തനിക്കു ചുമതല ഉണ്ടെന്നാണ് ഖാന്റെ വാദം.

പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഓ സി ഐ കാർഡ് ഉടമകൾക്കു വിലക്കില്ല എന്ന വാദവും ഖാന്റെ അഭിഭാഷകർ ഉന്നയിക്കുന്നു.

Actor Imran Khan asked to leave India 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-15 15:11:21
💥🔥ഇവനോട് ആര് പറഞ്ഞു അങ്ങോട്ട്‌ എഴുന്നള്ളാൻ??? അട്ടയെ പിടിച്ച് മെത്തയിൽ....... ✳️Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക