
ജന്തർ മന്തറിനെ പ്രക്ഷോഭ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ഡൽഹി പൊലീസിനോടും വിശദീകരണം തേടി സുപ്രീം കോടതി. ജന്തർ മന്തറിനെ സമരം നടത്താനുള്ള ഔദ്യോഗിക കേന്ദ്രമല്ലാതാക്കി മാറ്റിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
പ്രതിഷേധക്കാരുടെ ശബ്ദം അധികാരികൾ കേൾക്കുന്ന ഇടമായിരിക്കണം സമരകേന്ദ്രമെന്ന് മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകയുമായ മുക്താ ഗുപ്ത ഹർജിക്കുവേണ്ടി വാദിച്ചു. ഇതിന് മറുപടിയായി, 'കേൾക്കുക' എന്ന വാക്കിനെ സാങ്കേതികവിദ്യയുടെ വീക്ഷണകോണിൽ നിന്നും മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വാക്കാൽ നിരീക്ഷിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച മറ്റൊരു ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയ്ക്കും മറ്റ് ബന്ധപ്പെട്ടവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടും കോടതി മറുപടി തേടിയിട്ടുണ്ട്.