Image

നെല്ലച്ഛന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Published on 15 October, 2026
നെല്ലച്ഛന്  യാത്രാമൊഴി;  ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

വയനാട്: മണ്ണിനെയും നാടൻ വിത്തിനങ്ങളെയും സ്വന്തം ജീവനേക്കാൾ സ്നേഹിച്ച വയനാടിന്‍റെ സ്വന്തം നെല്ലച്ഛൻ പത്മശ്രീ ചെറുവയൽ രാമന് വിട നല്‍കി നാട്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. മന്ത്രി ടി. സിദ്ദിഖ്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി.

പരമ്പരാഗത നെൽക്കൃഷിയുടെ കാവലാളായ ചെറുവയൽ രാമന് വിട നൽകാൻ നൂറുക്കണക്കിന് ആളുകളാണ് കമ്മനയിലെ നവോദയ സ്‌കൂളിലേക്ക് എത്തിയത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച പൊതുദർശനം ഉച്ചയ്ക്ക് 12 മണിവരെ നീണ്ടുനിന്നു. നാടിന്‍റെ നാനാഭാഗത്ത് നിന്നുമെത്തിയ ജനങ്ങൾ പ്രിയപ്പെട്ട നെല്ലച്ഛന് കണ്ണീരോടെ യാത്രാമൊഴിയേകി.

മന്ത്രി ടി.സിദ്ദിഖ്, എംവി ഗോവിന്ദൻ, മുൻ മന്ത്രി എകെ ശശീന്ദ്രൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ കമ്മനയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഔദ്യോഗിക കൃത്യതയോടെയും ആദരവോടെയുമാണ് സംസ്ഥാന സർക്കാർ സംസ്‌കാര ചടങ്ങുകൾ ഏകോപിപ്പിച്ചത്. 

പരമ്പരാഗത നാടൻ നെൽവിത്തുകളെ സംരക്ഷിക്കുന്നതിലും അവയുടെ മഹത്വം പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിലും ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ചെറുവയൽ രാമൻ. മണ്ണിനെയും നെല്ലിനെയും നെഞ്ചോട് ചേർത്തുപിടിച്ച ആ വലിയ മനുഷ്യന്‍റെ വിയോഗം വയനാടിന് അപരിഹാര്യമായ നഷ്‌ടമാണ് സമ്മാനിക്കുന്നത്.

Join WhatsApp News
Jayan varghese 2026-10-15 15:45:53
മരണപ്പെട്ട ആ മനുഷ്യന് പോലീസ് മാർച്ചും പോലീസ് വെടിയും ആവശ്യമില്ല. കഴിയുമെങ്കിൽ ആ കുടുംബത്തിന് ഒരു സർവീസ്‌ പെൻഷൻ അനുവദിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യൂ. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക