Image

ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പ്: 2026ന്റെ ചെലവ് ഔദ്യോഗികമായി $10 ബില്യൺ കടക്കുന്നു (പിപിഎം)

Published on 15 October, 2026
ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പ്: 2026ന്റെ ചെലവ് ഔദ്യോഗികമായി $10 ബില്യൺ കടക്കുന്നു (പിപിഎം)

2026 ഇടക്കാല തിരഞ്ഞെടുപ്പിന്റെ ചെലവ് ഔദ്യോഗികമായി $10 ബില്യൺ കടക്കുന്നു. 2018നു ശേഷം നടന്ന ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പായി ഇതെന്നു ഡാറ്റാ സമാഹരിച്ച ആഡ്ഇമ്പാക്ട് എന്ന സ്ഥാപനം പറയുന്നു. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചെലവിനേക്കാൾ കൂടുതലാണ് ഈ ഇടക്കാല തിരഞ്ഞെടുപ്പ്.

പരസ്യങ്ങൾക്ക് വൻ തോതിൽ പണം ഇറക്കുന്നതു കൊണ്ട് തുക ഇനിയും വർധിക്കാം. പരസ്യത്തിനു പുറമെ വന്ന ചെലവുകൾ $10 ബില്യൺ എന്ന കണക്കിൽ വരാനുമുണ്ട്. അവസാന വാരങ്ങളിലെ കണക്കുകളും ബാക്കിയാണ്.

റിപ്പബ്ലിക്കൻ പാർട്ടി ഡെമോക്രാറ്റുകളെക്കാൾ 11% അധികം പരസ്യങ്ങൾക്കു ചെലവിടുന്നതായി കാണുന്നു. പ്രൈമറികളും പൊതു തിരഞ്ഞെടുപ്പും ഉൾപെടെയാണത്. റിപ്പബ്ലിക്കൻ വലതുപക്ഷം ഏതാണ്ട് $133 മില്യൺ മുന്നിലാണ് ഇക്കാര്യത്തിൽ.

ഏറ്റവുമധികം പണം വാരിയെറിയുന്നത് ടെക്സസ് സെനറ്റ് മത്സരത്തിലാണ്. അര ബില്യൺ എന്നാണ് കണക്ക്. റിപ്പബ്ലിക്കൻ പ്രൈമറിയും അതിന്റെ റൺ-ഓഫും, ഡെമോക്രാറ്റിക്‌ പ്രൈമറി എന്നിവയും ഇപ്പോൾ നടക്കുന്ന അന്തിമ മത്സരവും ഏറെ ചൂടുളളതായി എന്നതു കൊണ്ട് ചെലവും കൂടി.  

പരസ്യത്തിന്റെ ചെലവിൽ സംസ്ഥാനതല മത്സരങ്ങളിൽ ഏറ്റവും പണം ഇറങ്ങിയത് കാലിഫോർണിയയിലാണ്:  $346 മില്യൺ. ശതകോടീശ്വരനായ ഡെമോക്രാറ്റിക് മുൻ സ്ഥാനാർഥി ടോം സ്റ്റെയർ ഏതാണ്ട് $210 മില്യൺ പരസ്യങ്ങൾക്കു ചെലവിട്ടാണ് പ്രൈമറിയിൽ മത്സരിച്ചത്. ജയിച്ചതുമില്ല.

ഏറ്റവുമധികം പണം പരസ്യങ്ങൾക്കു ചെലവിട്ട സൂപ്പർ പി എ സി റിപ്പബ്ലിക്കൻ സെനറ്റ് ലീഡര്ഷിപ് ഫണ്ട് ആണ്: $310 മില്യൺ. ബന്ധപ്പെട്ട മറ്റു ചെലവുകൾ ഉൾപ്പെടെ അവർ $643 മില്യൺ ഇറക്കി എന്നാണ് കണക്ക്.

2026 ഇടക്കാല തിരഞ്ഞെടുപ്പിന്റെ പരസ്യങ്ങൾക്കു മൊത്തം $11.6 ബില്യൺ എത്തുമെന്നു ആഡ്ഇമ്പാക്ട് പറയുന്നു. 2024ൽ അത് $11.2 ബില്യൺ ആയിരുന്നു. 2022 ഇടക്കാല തിരഞ്ഞെടുപ്പിൽ $8.9 ബില്യണും.

2026 midterms ad bill officially tops $10 billion

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക