Image

3.6% വർധന പ്രഖ്യാപിച്ചു സോഷ്യൽ സെക്യൂരിറ്റി (പിപിഎം)

Published on 15 October, 2026
3.6% വർധന പ്രഖ്യാപിച്ചു സോഷ്യൽ സെക്യൂരിറ്റി (പിപിഎം)

റിട്ടയർ ചെയ്തവർ ഉൾപ്പെടെ പ്രയോജനം ലഭിക്കുന്നവർക്കു അടുത്ത വർഷം 3.6% വർധന ലഭിക്കുമെന്നു സോഷ്യൽ സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. നിരന്തരം ഉയർന്നു നിൽക്കുന്ന വിലക്കയറ്റം മൂലമാണ് 2023നു ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ വർധന.  

സെപ്റ്റംബറിലെ ഔദ്യോഗിക വിലക്കയറ്റ കണക്കുകൾ വന്നതിനു പിന്നാലെയാണ് ഈ അറിയിപ്പ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഇന്ഡക്സിന്റെ ശരാശരി എടുത്താണ് നിർണയിച്ചത്.  

സോഷ്യൽ സെക്യൂരിറ്റി പ്രയോജനം ലഭിക്കുന്ന ഒരാൾക്കു ശരാശരി $75 വർധന ലഭിക്കും. മെഡിക്കെയർ അംഗങ്ങൾക്ക് വ്യത്യസ്തത ഉണ്ടാവാം. 

Social Security Says Retirees Will Get a 3.6% Raise for 2027

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക