
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരപ്പന്തലിൽ പ്രവേശിക്കാൻ ശ്രമിച്ച കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാധാനപരമായ പ്രതിഷേധത്തിൽ ജന്തർ മന്തറിൽ ത്രിവർണ പതാക വീശുന്നത് കുറ്റകൃത്യമല്ലെന്ന് പറഞ്ഞു.
“ഇതിന്റെ പേരിൽ യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണ്. വിദ്യാർത്ഥികൾ. യുവാക്കൾ. മാധ്യമപ്രവർത്തകർ. ഇന്ത്യ സഖ്യം. വ്യത്യസ്ത ബാനറുകൾ, ഒറ്റ ലക്ഷ്യം. എല്ലാ പ്രതിഷേധങ്ങളും ഒന്നാണ്: പൗരന്മാർ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ആവശ്യപ്പെടുന്നു. ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണ്. ഞങ്ങൾ അത് വീണ്ടെടുക്കും,” ഗാന്ധി എക്സിലെ പോസ്റ്റിൽ പറഞ്ഞു.
മേയിൽ സോഷ്യൽ മീഡിയയിലെ ട്രെൻഡോടെ ആരംഭിച്ച സിജെപി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിലുണ്ടായ വലിയൊരു മാറ്റമാണ് ഈ പോസ്റ്റ് അടയാളപ്പെടുത്തുന്നത്.
ജൂലൈയിൽ ജന്തർ മന്തറിൽ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ 17 ദിവസം നീണ്ട പ്രതിഷേധത്തിന് നേതൃത്വം നൽകിയ സിജെപിയെക്കുറിച്ച് പ്രധാന പ്രതിപക്ഷ പാർട്ടിയിലെ പല നേതാക്കൾക്കും തുടക്കത്തിൽ സംശയങ്ങളുണ്ടായിരുന്നു.
ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും തങ്ങൾ അത് തിരിച്ചുപിടിക്കുമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ പറഞ്ഞു. "ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിനിടെ ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമല്ല. അതിന്റെ പേരിൽ യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്. വിദ്യാർഥികൾ, യുവാക്കൾ, മാധ്യമപ്രവർത്തകർ, ഇന്ത്യാ സഖ്യം. വ്യത്യസ്ത ബാനറുകൾ, ഒരേ ലക്ഷ്യം. ഭരണഘടനാപരമായ അവകാശങ്ങൾ ആവശ്യപ്പെടുന്ന പൗരന്മാരുടെ എല്ലാ പ്രതിഷേധങ്ങളും ഒന്നുതന്നെയാണ്"- രാഹുൽ ഗാന്ധി പറഞ്ഞു.
കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരേ രാഹുൽ രംഗത്തെത്തിയത്
നല്ലനടപ്പ് വ്യവസ്ഥകൾ ലംഘിക്കുകയും പ്രതിഷേധ മേഖലയല്ലെന്ന് വിജ്ഞാപനം ജന്തർ മന്തറിൽ അതിക്രമിച്ച് കയറുകയും ചെയ്തെന്നാരോപിച്ചാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും തിഹാർ ജയിലിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സിജെപി നേതാവ് അജിങ്ക്യ ഷിൻഡെയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് മൂന്ന് പേരെയും പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
ചൊവ്വാഴ്ച പുലർച്ചെ ജന്തർ മന്തറിലെ ബാരിക്കേഡുകൾ മറികടന്ന് അനുമതിയില്ലാതെ പ്രവേശിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തെന്നാരോപിച്ചാണ് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.