
ടെക്സസിലെ ടൈലറിലുള്ള ഓയിൽ റിഫൈനറി വികസിപ്പിക്കാൻ ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിക്കുമെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചൊവാഴ്ച്ച പ്രഖ്യാപിച്ചു. സർവേകളിൽ പിന്നിട്ടു നിൽക്കുന്ന റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി കെൻ പാക്സ്റ്റണു വേണ്ടി പ്രചാരണം നടത്തുകയായിരുന്നു വാൻസ്.
ശീതയുദ്ധ കാലത്തു നിന്നുള്ള നിയമം ഉപയോഗിച്ച് റിഫൈനറി വികസിപ്പിക്കുമ്പോൾ മില്യൺ കണക്കിനു ഗ്യാലൻ ഇന്ധനം കൂടി ഉത്പാദിപ്പിക്കാൻ കഴിയുമെന്നു വാൻസ് പറഞ്ഞു. "നല്ല ശമ്പളം നൽകുന്ന നൂറു കണക്കിനു ജോലികൾ ഉണ്ടാവുകയും ചെയ്യും."
ഡെലെക് യുഎസ് ഹോൾഡിങ്സ് ഉടമയിലുള്ള ടൈലർ റിഫൈനറിയിൽ പ്രതിദിനം 74,000 ബാരൽ ഉത്പാദിപ്പിക്കുന്നുണ്ട്.
പാക്സ്റ്റന്റെ എതിരാളി ഡെമോക്രാറ്റ് ജെയിംസ് തലറിക്കൊയ്ക്കു ഓയിൽ-ഗ്യാസ് വ്യവസായങ്ങളോടു പുച്ഛമാണെന്നു ആരോപിക്കാനും വാൻസ് മറന്നില്ല.
Vance announces Defense Production Act expansion of Texas refinery