Image

പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പ്രസ്താവന എഴുതി വായിച്ചു വേഗത്തിൽ സ്ഥലം വിട്ടു (പിപിഎം)

Published on 14 October, 2026
പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പ്രസ്താവന എഴുതി വായിച്ചു വേഗത്തിൽ സ്ഥലം വിട്ടു (പിപിഎം)

വൈറ്റ് ഹൗസിലെ പുതിയ പ്രസ് സെക്രട്ടറി കെയ്റ്റി സഖറിയയുടെ അരങ്ങേറ്റം ഹൃസ്വമായ ചടങ്ങായി. പ്രസിഡന്റ് ട്രംപിനെ വാനോളം പുകഴ്ത്തുന്ന പ്രസ്താവന എഴുതി വായിച്ച സഖറിയ റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാതെ 15 മിനിറ്റ് കൊണ്ടു ബ്രീഫിംഗ് അവസാനിപ്പിച്ചു.

അലാസ്കയിലേക്കു പ്രസിഡന്റിനൊപ്പം പറക്കാനുള്ളതു കൊണ്ടാണ് തിരക്കിട്ടു പോയതെങ്കിലും മൂന്നു റിപ്പോർട്ടർമാർ ഉന്നയിച്ച ചോദ്യങ്ങൾക്കു അവർ വ്യക്തമായ മറുപടി നൽകിയില്ല.  

യുക്രൈന് നൽകുന്ന സഹായം നിർത്തി വയ്ക്കുമോ, അവരുമായി ഇന്റൽ പങ്കിടുന്നത് നിർത്തുമോ എന്നീ  ചോദ്യങ്ങൾക്കു നൽകിയ മറുപടി അക്കാര്യം അന്വേഷിച്ചു പറയാം എന്നു മാത്രമാണ്. എഴുതി കൊണ്ടുവന്ന കുറിപ്പു വിട്ട് മറ്റെന്തെങ്കിലും പറയാൻ സഖറിയ മടിച്ചു.

"പ്രസിഡന്റ് ട്രംപിനു വേണ്ടി ജോലി ചെയ്യുക എന്നത് എന്റെ ദീർഘകാല ആഗ്രഹമായിരുന്നു" എന്ന് അവർ പറഞ്ഞു.

ഇടക്കാല തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ട്രംപിന്റെ റാലികളിൽ ജനങ്ങൾ നിറഞ്ഞു കവിയുകയാണെന്നു സഖറിയ പറഞ്ഞു. പിന്നെ ട്രംപ് ഭരണകൂടത്തിന്റെ നേട്ടങ്ങൾ വിവരിക്കലായിരുന്നു പ്രധാനം.

New WH Press Secretary Zacharia debuts with midterm pitch

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക