Image

ഡാലസില്‍ ലൈഫ് ഡ്രൈവറെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിന് 75 വര്‍ഷം തടവ്

പി പി ചെറിയാന്‍ Published on 14 October, 2026
ഡാലസില്‍ ലൈഫ് ഡ്രൈവറെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിന് 75 വര്‍ഷം തടവ്

ഫ്രിസ്‌കോ(ഡാളസ് ):ടീനേജ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുകയും, ലൈഫ് (Lyft) റൈഡ് ഷെയര്‍ ഡ്രൈവറുടെ തൊണ്ടയറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഫ്രിസ്‌കോ സ്വദേശിയായ യുവാവിന് 75 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇരുപതുകാരനായ ആന്റ്വെയ്ന്‍ കര്‍മെന്‍ വില്യംസ് ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടതായി കോളിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഗ്രെഗ് വില്ലിസ് ഒക്ടോബര്‍ 13 ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

2024 ഡിസംബര്‍ 16-നാണ് സംഭവം. ലൈഫ് ഡ്രൈവറെ കത്തിയുപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി, അദ്ദേഹത്തിന്റെ കാര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തൊണ്ടയിലും കൈയിലുമാണ് ഗുരുതര വെട്ടേറ്റതെങ്കിലും ഡ്രൈവര്‍ ജീവനോടെ രക്ഷപ്പെട്ടു.

13 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതി പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. സ്‌നാപ്ചാറ്റ് സന്ദേശങ്ങളിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

ഫസ്റ്റ് ഡിഗ്രി അഗ്രവേറ്റഡ് റോബറി കേസില്‍ കുറ്റക്കാരനാണെന്ന് സമ്മതിച്ച വില്യംസിന് കൊളിന്‍ കൗണ്ടി കോടതിയാണ് 75 വര്‍ഷത്തെ കഠിന തടവ് വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും മറ്റു ഭീഷണികളും ഇയാള്‍ക്കെതിരെ കോടതിയില്‍ തെളിയിക്കപ്പെട്ടു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക