Image

ഗ്യാനേഷ് കുമാർ രാജിവെക്കണം, ഇല്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് ; ശശി തരൂർ

Published on 13 October, 2026
ഗ്യാനേഷ് കുമാർ രാജിവെക്കണം, ഇല്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് ; ശശി തരൂർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും തരൂർ വ്യക്തമാക്കി. നിയമപരമായ പരിരക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഭരണഘടനാപരമായ സംരക്ഷണമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യാ ടുഡേ ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.

കേന്ദ്ര സർക്കാർ 2023 അവസാനത്തോടെ പാസാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമത്തിലെ 16-ാം വകുപ്പാണ് തരൂർ ചൂണ്ടിക്കാട്ടിയത്. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും എതിരായ സിവിൽ, ക്രിമിനൽ നടപടികളിൽനിന്ന് സംരക്ഷണം നൽകുന്നതാണ് ഈ വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽനിന്ന് പുറത്താക്കിയ ശേഷമാണ് ശീതകാല സമ്മേളനത്തിനിടെ നിയമം പാസാക്കിയതെന്നും തരൂർ ആരോപിച്ചു.

അതേസമയം, ഈ വ്യവസ്ഥ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും തരൂർ ചൂണ്ടിക്കാട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക