
ഏഴ് ദുരൂഹമതിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിൽ വർഷങ്ങളായി ദുരൂഹതയായി തുടരുന്ന മരണങ്ങളിൽ നിർണായക വഴിത്തിരിവ്. കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായരെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒമ്പതുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ബ്രെയിൻ മാപ്പിങ് പരിശോധനയുടെ സഹായത്തോടെയാണ് കേസിൽ പ്രതിയുടെ പങ്ക് കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 15 വർഷത്തിനിടെ കുടുംബത്തിൽ നടന്ന ഏഴ് മരണങ്ങളാണ് സംശയങ്ങൾക്ക് വഴിവെച്ചത്.
2017ലാണ് ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. കട്ടിലിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജയമാധവൻ നായർ മരിച്ചെന്നായിരുന്നു കാര്യസ്ഥനായ രവീന്ദ്രൻ നായർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ മരണസാഹചര്യങ്ങളിൽ സംശയം തോന്നിയ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് കൂടത്തിൽ കുടുംബത്തിലെ ഏഴ് മരണങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. മറ്റു മരണങ്ങളിൽ തെളിവുകൾ കണ്ടെത്താനായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
ജയമാധവൻ നായരുടെ ഭൂമി രവീന്ദ്രൻ നായർ സ്വന്തം പേരിലേക്ക് എഴുതിവാങ്ങിയതും അന്വേഷണത്തിൽ സംശയങ്ങൾക്ക് ഇടയാക്കി. ഭൂമിയുടെ ആധാരത്തിൽ സാക്ഷികളായി ഒപ്പിട്ടവരുടെ മൊഴികളിലെ വൈരുധ്യവും അടുത്തുതന്നെ ആശുപത്രിയുണ്ടായിരുന്നിട്ടും ജയമാധവൻ നായരെ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും അന്വേഷണസംഘം പരിശോധിച്ചു. തുടർന്നാണ് ബ്രെയിൻ മാപ്പിങ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകക്കേസിൽ രവീന്ദ്രൻ നായരുടെ പങ്ക് കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
ചൊവ്വാഴ്ച ചോദ്യംചെയ്യുന്നതിനായി രവീന്ദ്രൻ നായരെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്രണങ്ങൾ, ഒമ്പതുവർഷത്തെ അന്വേഷണം! കൂടത്തിൽ ജയമാധവൻ നായർ കേസിൽ കാര്യസ്ഥൻ അറസ്റ്റിൽ