
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെഒരുസ്ത്രീ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം. ചൊവ്വാഴ്ച വൈകിട്ട് കൊൽക്കത്തയിലെ കാളിഘട്ടിലുള്ള വസതിക്കു മുന്നിലാണ് സംഭവം നടന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ചെയ്യാൻ പുറപ്പെടുന്നതിനിടെയാണ് സ്ത്രീ മമതയുടെ അടുത്തേക്ക് എത്തിയതെന്നും പാർട്ടി പ്രവർത്തകർ അവരെ പിടികൂടി പൊലീസിന് കൈമാറിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
വൈകിട്ട് ആറുമണിയോടെ നടന്നതായി പറയുന്ന സംഭവത്തിൽ സ്ത്രീ മമതയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ടു കടക്കാൻ ശ്രമിച്ചെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി. സ്ത്രീയുടെ കൈവശം കത്തിയുണ്ടായിരുന്നുവെന്നും മമതയുടെ സാരി വലിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. ഇവർ റോഡിൽ കിടന്ന് അസഭ്യം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.അവരെ പാർട്ടി പ്രവർത്തകർ പിടികൂടി കാളിഘട്ട് പൊലീസിന് കൈമാറി.