Image

പാലക്കാട് മൂലത്തറ ഡാമിന് സമീപം ഭിക്ഷാടകനെ തല്ലിക്കൊന്നു; 5 പേർ പിടിയിൽ

Published on 13 October, 2026
പാലക്കാട് മൂലത്തറ ഡാമിന് സമീപം ഭിക്ഷാടകനെ തല്ലിക്കൊന്നു;  5 പേർ പിടിയിൽ

പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ 5 പേരെ അറസ്റ്റ് ചെയ്തു.

പോസ്റ്റുമോർട്ടത്തിൽ ഭിക്ഷക്കാരൻ ക്രൂരമായ മർദനത്തിനിരയായിട്ടുണ്ടെന്നും സംഭവം കൊലപാതകമാണെന്നും വ്യക്തമായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് 5 പേരെ പിടികൂടിയത്. കസ്റ്റഡിയിൽ എടുത്തവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആരാണ് മരിച്ചത് എന്ന കാര്യവും വ്യക്തമായിട്ടില്ല.

കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. യുവാക്കൾ മദ്യപാനത്തിനെത്തിയപ്പോൾ ഭിക്ഷാടകനെത്തുകയും തുടർന്ന് തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.

Join WhatsApp News
visitor 2026-10-13 21:38:54
കേരളം ദൈവത്തിൻറെ നാടല്ല, കേരളം ചെകുത്താൻറെ നാടാണ്. അതുകൊണ്ടാണ് അവിടെ പാവപ്പെട്ടവർ ഇത്തരം ക്രൂരതകൾക്ക് ഇരയാകുന്നത്. വിശന്നിട്ട് ഒരുപിടി ഭക്ഷണം എടുത്ത ആളിനെ ആൾകൂട്ടം തല്ലിക്കൊല്ലുന്നു. വഴിയിൽ കിടക്കുന്ന ഭിക്ഷാടകനെ കുടിയന്മാരായ ചെറുപ്പക്കാർ തല്ലിക്കൊല്ലുന്നു. മുട്ടയിൽ നിന്ന് വിരയുന്നതിന് മുമ്പേ മയക്കുമരുന്ന് ഉപയോഗം. സ്കൂളിൽ പിള്ളേരെ പഠിപ്പിക്കാനെന്ന് പറഞ്ഞിറങ്ങുന്ന അധ്യാപകർ പിള്ളേർക്ക് മയക്കുമരുന്ന് വിൽക്കുന്നു. എന്തിനാണോ മനുഷ്യൻ ആണെന്ന് പറഞ്ഞുനടക്കുന്നത്. കുരങ്ങന്മാർക്കുപോലും ഇതിലും ബുദ്ധിയും വിവേകവും ഉണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക