
ബംഗ്ലാദേശ് സർക്കാരിന്റെ ചീഫ് അഡ്വൈസറായ നോബൽ പ്രൈസ് ജേതാവ് മുഹമ്മദ് യൂനുസിനെ ന്യൂ യോർക്ക് ജെ എഫ് കെ എയർപോർട്ടിൽ ബംഗ്ലാ പ്രവാസികൾ വളഞ്ഞു 'ഭീകരൻ' എന്നാക്രോശിച്ചു. ദക്ഷിണേഷ്യൻ രാജ്യത്തു ആയിരങ്ങളെ കൊന്നൊടുക്കിയ ഭീകരനാണ് യൂനുസ് എന്ന് അവർ ആരോപിച്ചു.
"ഭീകരൻ! നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്?" ഒരു പ്രവാസി ചോദിച്ചു. "എന്റെ രാജ്യത്തു ജനാധിപത്യം നശിപ്പിച്ചയാളാണ് നിങ്ങൾ."
വീൽ ചെയറിൽ യൂനുസിനെ പുറത്തേക്കു കൊണ്ടുപോകുമ്പോൾ പ്രകടനക്കാർ വിളിച്ചു കൂവി: "ഗോ ബാക്ക്!"
ഞായറാഴ്ച്ച ഖത്തർ എയർവെയ്‌സ് ഫ്ലൈറ്റിൽ ദോഹയിൽ നിന്നാണ് യൂനുസ് എത്തിയത്.
Bangla expats confront Yunus in NYC, call him terrorist