Image

ഹൂതി ആക്രമണം രൂക്ഷം ; സൗദി കിരീടാവകാശി അതീവ സുരക്ഷാ മേഖലയിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്

Published on 13 October, 2026
ഹൂതി ആക്രമണം രൂക്ഷം ; സൗദി കിരീടാവകാശി അതീവ സുരക്ഷാ മേഖലയിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്

റിയാദ്: യമനിലെ ഹൂതി വിമതര്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അതീവ സുരക്ഷാ മേഖലയിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്. അതിശക്തമായ സൈനിക വിന്യാസവും ബങ്കറുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാജകൊട്ടാരങ്ങള്‍ക്ക് പ്രത്യേക വ്യോമസുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേശീയ രക്തദാന പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് അവസാനമായി 41കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്തത്.

ഹൂതികളുടെ ആക്രമണങ്ങള്‍ക്കെതിരെ സൗദി വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തില്‍ ബങ്കറുകളുള്ള കനത്ത സുരക്ഷാ മേഖലകളിലേക്ക് തുടര്‍ച്ചയായി അതീവരഹസ്യമായി മാറിക്കൊണ്ടിരിക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാനെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബിഎസിന്റെ നീക്കങ്ങള്‍ നേരിട്ടറിയുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക