Image

മിഷിഗണിൽ ഇരു പാർട്ടികളും ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണ സജീവമായി തേടുന്നു (പിപിഎം)

Published on 13 October, 2026
മിഷിഗണിൽ ഇരു പാർട്ടികളും ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണ സജീവമായി തേടുന്നു (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ നിർണായകമായ സെനറ്റ് മത്സരം നടക്കുന്ന മിഷിഗണിൽ ഇരു പാർട്ടികളും ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണ സജീവമായി തേടുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനു പിന്തുണയുണ്ടെന്നു പാർട്ടി അവകാശപ്പെടുമ്പോൾ ഡെമോക്രാറ്റുകൾ അബ്ദുൾ എൽ സായിദിനു പിന്തുണ പ്രതീക്ഷിക്കുന്നു. സ്റ്റേറ്റ് ഹൗസിൽ പാർട്ടിയിൽ നിന്നൊരു ഇന്ത്യൻ അമേരിക്കൻ സ്‌പീക്കർ ഉണ്ടാവുമെന്നാണ് ഡെമോക്രാറ്റുകളുടെ മറ്റൊരു പ്രതീക്ഷ.

ഓക്‌ലൻഡ് കൗണ്ടിയിൽ നടന്ന റോജേഴ്സിന്റെ പ്രചാരണത്തിൽ മിഷിഗൺ റിപ്പബ്ലിക്കൻ കോ-ചെയർ സണ്ണി റെഡ്‌ഡി, ആർ എൻ സി വനിതാ നേതാവ് ഹിമാ കോളങ്ങിറെഡ്ഢി എന്നിവർ പങ്കെടുത്തത് ഇന്ത്യൻ അമേരിക്കൻ പിന്തുണയുടെ തെളിവായി പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹം പൊതുവെ ഡെമോക്രാറ്റുകളുടെ കൂടെ നിൽക്കുന്നതു കൊണ്ട് പാർട്ടി നേതൃത്വത്തിൽ ഇന്ത്യക്കാരെ കൊണ്ടു വരാൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമം നടത്തിയിട്ടുണ്ട്.

മിഷിഗൺ ഹൗസ് ഇക്കുറി പിടിച്ചെടുക്കുമെന്നും രഞ്ജീവ്‌ പുരി സ്‌പീക്കറാകുമെന്നും ഡെമോക്രാറ്റുകൾ പറയുന്നു. വെയ്ൻ കൗണ്ടിയിൽ കാന്റണിൽ നിന്നുള്ള പുരി ആദ്യത്തെ സ്‌പീക്കറാവാം എന്ന പ്രതീക്ഷ അവർ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ കൈയിലെടുക്കാൻ ഉപയോഗിക്കുന്നു.

മിഷിഗൺ സെനറ്റിൽ നിയന്ത്രണമുള്ള ഡെമോക്രാറ്റുകൾക്കു ഗവർണർ സ്ഥാനവുമുണ്ട്. എന്നാൽ ഹൗസിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമാണ്.  

സായിദ് ജിഹാദിയാണെന്നു ട്രംപ്

റോജേഴ്സും സായിദും തമ്മിലുള്ള മത്സരത്തിൽ ഈജിപ്ഷ്യൻ വംശജനെ കടന്നാക്രമിച്ചു പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച്ച രാത്രി ഓളമുണ്ടാക്കി. സായിദ് ജിഹാദിയാണെന്നു ഒഹായോവിൽ നടന്ന റാലിയിൽ ട്രംപ് പറഞ്ഞു.

ശനിയാഴ്ച്ച ടെന്നസിയിൽ നടത്തിയ ആക്രമണത്തിന്റെ ആവർത്തനം ആയിരുന്നു അത്. സായിദിനെ 'മുഹമ്മദ്' എന്ന് ആവർത്തിച്ചു വിളിക്കാൻ ട്രംപ് മടിച്ചില്ല. "എന്റെ പേര് അദ്ദേഹത്തിനറിയാം, പക്ഷെ അദ്ദേഹം മുസ്‌ലിംകളെ മൊത്തം ആക്രമിക്കയാണ്," സായിദ് എക്‌സിൽ പ്രതികരിച്ചു.  

സെനറ്റിലേക്കു ജയിച്ചാൽ ആദ്യ മുസ്ലിം അംഗമാവും ഡോക്ടറായ സായിദ്.

ഡെട്രോയ്റ്റിന്റെ പ്രാന്തപ്രദേശത്തു ഗണ്യമായ ഇന്ത്യൻ സാന്നിധ്യമുണ്ട്. ഡെമോക്രാറ്റ് ഗാരി പീറ്റേഴ്സ് വിരമിക്കുന്ന ഒഴിവിലാണ് ഈ മത്സരം. 
Both parties court Indian Americans in Michigan battleground

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക