Image

ലോസ്‌ ഏഞ്ജലസ് മേയർ സ്ഥാനാർഥികൾ ചൊവാഴ്ച്ച രാത്രി ഏക ലൈവ് ഡിബേറ്റ് നടത്തും (പിപിഎം)

Published on 13 October, 2026
 ലോസ്‌ ഏഞ്ജലസ് മേയർ സ്ഥാനാർഥികൾ ചൊവാഴ്ച്ച രാത്രി ഏക ലൈവ് ഡിബേറ്റ് നടത്തും (പിപിഎം)

ലോസ് ഏഞ്ജലസ് മേയർ സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്ന മേയർ കാരൻ ബാസും അവരെ നേരിടുന്ന ഇന്ത്യൻ അമേരിക്കൻ സിറ്റി കൗൺസിൽ അംഗം നിത്യാ രാമനും തമ്മിലുള്ള ഏക ലൈവ് ഡിബേറ്റ് ചൊവ്വാഴ്ച്ച നടക്കും. രാമൻ സർവേകളിൽ ലീഡ് ചെയ്യുമ്പോഴും മൂന്നിലൊന്നു വോട്ടർമാർ തീരുമാനം എടുക്കാതെ നിൽക്കുമ്പോൾ ഈ ഡിബേറ്റ് നിർണായകമാവുന്നു.  

നവംബർ 3 വോട്ടെടുപ്പിനു മൂന്നാഴ്ച്ച മാത്രം നിൽക്കെ വോട്ടർമാർക്കു തപാൽ ബാലറ്റുകൾ ലഭിച്ചു കഴിഞ്ഞു. പാർപ്പിട പ്രശ്നം, ജീവിതച്ചെലവ്, പൊതു സുരക്ഷ, 2028 ഒളിമ്പിക്സിനുള്ള സിറ്റിയുടെ തയാറെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ഡിബേറ്റിൽ ചർച്ച ചെയ്യും.  

യുസി ബെർക്കിലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവൺമെന്റൽ സ്റ്റഡീസ്, ലോസ് ഏഞ്ജലസ് ടൈംസ് എന്നിവ ചേർന്ന് നടത്തിയ പോളിംഗിൽ രാമന് 39%, ബാസിന് 28% എന്നിങ്ങനെ ആയിരുന്നു നില. പക്ഷെ 33% വോട്ടർമാർ തീരുമാനം എടുത്തിട്ടില്ല എന്ന അനിശ്ചിതത്വം ഉണ്ട്.

ലാറ്റിനോ വോട്ടർമാരിൽ 45% രാമനെയും 21% ബാസിനെയും പിന്തുണയ്ക്കുന്നു. അപ്പോഴും 34% തീരുമാനം എടുത്തിട്ടില്ല.

Raman, Bass meet in only live debate

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക