
തിരുവനന്തപുരം: കായികരംഗത്ത് വിവിധ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കുള്ള ജി.വി. രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം ട്രീസ ജോളിയും പുരസ്‌കാരത്തിന് അർഹരായി.
കായിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. പി.ടി. ജോസഫിന് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും കായിക പരിശീലകനുള്ള പുരസ്‌കാരം അനൂപ് ജോസഫിനെയും അവാർഡിനായി തിരഞ്ഞെടുത്തു.
കോളജ് വിഭാഗത്തിലെ മികച്ച കായിക അധ്യാപകനായി ഡോ. സദാനന്ദൻ സി.എസ്. തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കോളജിനുള്ള പുരസ്‌കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് നേടി. സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ മികച്ച കായികതാരങ്ങളായി പുരുഷ വിഭാഗത്തിൽ എഡ്വിൻ പോൾ സിബിയും വനിതാ വിഭാഗത്തിൽ അനാമിക പി.യും തിരഞ്ഞെടുത്തു.
പുരസ്‌കാര ജേതാക്കൾ
എൽദോസ് പോൾ – പുരുഷ വിഭാഗം
ട്രീസ ജോളി – വനിതാ വിഭാഗം
ഡോ. പി.ടി. ജോസഫ് – ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
അനൂപ് ജോസഫ് – മികച്ച കായിക പരിശീലകൻ
ഡോ. സദാനന്ദൻ സി.എസ്. – മികച്ച കായിക അധ്യാപകൻ, കോളജ് വിഭാഗം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് – മികച്ച കോളേജ്
എഡ്വിൻ പോൾ സിബി – മികച്ച സ്പോർട്സ് ഹോസ്റ്റൽ പുരുഷ കായികതാരം
അനാമിക പി. – മികച്ച സ്പോർട്സ് ഹോസ്റ്റൽ വനിതാ കായിക താരം