
സാമ്പത്തിക മാന്ദ്യങ്ങളുടെയും അതിവേഗ വളര്‍ച്ചയുടെയും സമയത്ത് സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനുള്ള നയരൂപീകരണത്തെ മെച്ചപ്പെടുത്തിയ സാമ്പത്തിക മാതൃകകള്‍ വികസിപ്പിച്ചതിന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റോബര്‍ട്ട് ഇ ഹാളിനും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മൈക്കല്‍ വുഡ്‌ഫോര്‍ഡിനും 2026ലെ സാമ്പത്തിക നൊബേൽ പുരസ്കാരം.
"സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകള്‍" സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇരുവർക്കും 2026-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള ആല്‍ഫ്രെഡ് നൊബേല്‍ സ്മാരക സ്വീഡിഷ് റിക്‌സ്ബാങ്ക് പുരസ്‌കാരം തിങ്കളാഴ്ച റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രഖ്യാപിച്ചത്.
ഫലപ്രദമായ സാമ്പത്തിക സ്ഥിരത നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരുകളുടെയും സെന്‍ട്രല്‍ ബാങ്കുകളുടെയും ശേഷി ഗണ്യമായി മെച്ചപ്പെടുത്തിയ മാക്രോ ഇക്കണോമിക് മാതൃകകള്‍ വികസിപ്പിച്ചതിനാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ഈ സാമ്പത്തിക ശാസ്ത്രജ്ഞരെ അംഗീകരിച്ചത്.