Image

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ഒക്ടോബർ 15-ന് പ്രധാനമന്ത്രി ആദരിക്കും

Published on 12 October, 2026
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ  ഒക്ടോബർ 15-ന് പ്രധാനമന്ത്രി ആദരിക്കും

ഡൽഹി: ജപ്പാനിലെ ഐച്ചി നഗോയയിൽ സമാപിച്ച ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കൊയ്ത കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കും. ഒക്ടോബർ 15-ന് വൈകുന്നേരം 4:30-ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ചടങ്ങ് നടക്കുക. അന്താരാഷ്ട്ര കായിക വേദിയിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ കായികതാരങ്ങളെ നേരിട്ട് അഭിനന്ദിക്കാനും അവരുടെ പ്രകടനങ്ങളെ അംഗീകരിക്കാനുമാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്.

2026 ഏഷ്യൻ ഗെയിംസിൽ 21 സ്വർണ്ണം ഉൾപ്പെടെ ആകെ 85 മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മത്സരങ്ങളുടെ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ഇന്ത്യ, അവസാന ദിനങ്ങളിൽ നടത്തിയ ശക്തമായ തിരിച്ചുവരവിലൂടെയാണ് ഏഷ്യയിലെ നാലാം ശക്തിയായി മാറിയത്. അമ്പെയ്ത്തിൽ 5 സ്വർണ്ണം, 2 വെള്ളി, 2 വെങ്കലം ഉൾപ്പെടെ 9 മെഡലുകൾ. അത്‌ലറ്റിക്സിൽ 1 സ്വർണ്ണം, 9 വെള്ളി, 14 വെങ്കലം ഉൾപ്പെടെ ആകെ 24 മെഡലുകൾ. (ഗുൽവീർ സിംഗ് 10,000 മീറ്ററിലും 1,500 മീറ്ററിലും വെള്ളിയും, 5,000 മീറ്ററിൽ വെങ്കലവും നേടി).

ഷൂട്ടിംങ്ങിൽ 3 സ്വർണ്ണം, 8 വെള്ളി, 4 വെങ്കലം ഉൾപ്പെടെ 15 മെഡലുകൾ. ബോക്സിങ്ങിൽ ബോക്സിങ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്വർണ്ണനേട്ടവുമായി ഇന്ത്യ 3 സ്വർണ്ണവും 3 വെങ്കലവും സ്വന്തമാക്കി. ലവ്ലിന ബോർഗോഹെയ്ൻ, പർവീൺ ഹൂഡ, അങ്കുഷ് പംഗൽ എന്നിവരാണ് സ്വർണ്ണം നേടിയത്. ഗുസ്തിയിൽ 2 സ്വർണ്ണം, 2 വെള്ളി, 2 വെങ്കലം ഉൾപ്പെടെ 6 മെഡലുകൾ നേടി. പുരുഷ-വനിതാ ഹോക്കി ടീമുകൾ സ്വർണ്ണം നേടി. ക്രിക്കറ്റിൽ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വനിതാ ടീമും, പാകിസ്ഥാനെ തോൽപ്പിച്ച് പുരുഷ ടീമും ചാമ്പ്യന്മാരായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക