
ന്യൂ യോർക്കിൽ പ്രബലയായ അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിനെ വീഴ്ത്താൻ രംഗത്തിറങ്ങിയ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി സരിത കോമാട്ടിറെഡ്ഢി സർവേകളിൽ പിന്നിൽ നിൽക്കെ അവർക്കു വൻ സാമ്പത്തിക സഹായവുമായി ഒരു സൂപ്പർ പി എ സി മുന്നോട്ടു വന്നു.
ശത്രുവായ ജെയിംസിനെ വീഴ്ത്താൻ പ്രസിഡന്റ് ട്രംപ് പിന്തുണച്ച സരിതയ്ക്കു വേണ്ടി സ്‌ട്രോംഗ് ആൻഡ് സേഫ് ന്യൂ യോർക്ക് എന്ന പി എ സി ലോങ്ങ് ഐലൻഡ്, വെസ്റ്റ്ചെസ്റ്റർ കൗണ്ടി, റോക്‌ലൻഡ് കൗണ്ടി എന്നിവിടങ്ങളിൽ ബിൽബോർഡുകൾ സ്ഥാപിക്കും. നിക്ക്സ് ഉടമ ജെയിംസ് ഡോളൻ ആണ് പി എ സിയുടെ പ്രധാന ദാതാവ്.
ഏഴക്ക നിക്ഷേപം ആയിരിക്കും അതെന്ന് പി എ സി വക്താവ് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രത്തോടു പറഞ്ഞു.
മുൻ ഫെഡറൽ പ്രോസിക്യൂട്ടറായ സരിത (42) ഡിബേറ്റുകളിൽ മിനിയെന്നു 'പോസ്റ്റ്' പറയുന്നു. ട്രംപിനു ശിക്ഷ വാങ്ങിക്കൊടുത്ത ജെയിംസിനെ അവർ തളച്ചുവത്രെ.
ട്രംപിന്റെ സ്വന്തം സ്ഥാനാർഥിയായ സരിതയെ ന്യൂ യോര്കിനു ആവശ്യമില്ലെന്നു ജെയിംസിന്റെ വക്താവ് പറഞ്ഞു.
GOP candidate gets big boost in New York