Image

ഇടതുപക്ഷ പ്രഹരത്തിൽ ഡെമോക്രാറ്റിക് മൂന്ന് ഇന്ത്യൻ അമേരിക്കൻ നേതാക്കൾ വീണു (പിപിഎം)

Published on 12 October, 2026
ഇടതുപക്ഷ പ്രഹരത്തിൽ ഡെമോക്രാറ്റിക് മൂന്ന് ഇന്ത്യൻ അമേരിക്കൻ നേതാക്കൾ വീണു (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ വോട്ടർമാർ ഡെമോക്രാറ്റിക് പാർട്ടിയോട് ചാഞ്ഞു നിൽക്കുന്നുവെന്നു കരുതപ്പെടുന്നു. എന്നാൽ ആ അനുകൂല കാലാവസ്ഥ മുതലാക്കാൻ കഴിയാതെ മൂന്നു ഡെമോക്രാറ്റിക് ജനപ്രതിനിധികൾ പാർട്ടിയിലെ ഇടതുപക്ഷ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുടെ (ഡി എസ് എ) അടിയേറ്റു വീണു. 

സോഹ്രാൻ മാംദാനിയെ ന്യൂ യോർക്ക് മേയറാകാൻ സഹായിച്ച പ്രസ്ഥാനമാണ് പാർട്ടി പ്രൈമറികളിൽ റെപ്. ശ്രീ തനെദർ, ന്യൂ യോർക്ക് അസംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാർ, ജോർജിയ സ്റ്റേറ്റ് സെനറ്റ് സ്ഥാനാർഥി രാഹുൽ ഗരാബാദു എന്നിവരെ വീഴ്ത്തിയത്.

രണ്ടു തവണ കോൺഗ്രസ് അംഗമായ തനെദർ സ്റ്റേറ്റ് റെപ്. ഡോണാവാൻ മക്കിനിയോടു തോറ്റു.

ക്വീൻസിൽ രാജ്‌കുമാറിനെ തോൽപിച്ചത് ഡി എസ് എ അംഗമായ ഡേവിഡ് ഓർകിൻ ആണ്. ജോർജിയയിൽ ഗരാബാദു സ്റ്റേറ്റ് റെപ്. റുവ റൊമാനൊടു പരാജയപ്പെട്ടു. റോമന് ഇടതുപക്ഷ നേതാവ് ബെർണി സാൻഡേഴ്സിന്റെ പിന്തുണ ഉണ്ടായിരുന്നു. റെപ്. അലെക്‌സാൻഡ്രിയ ഒക്കെഷ്യോ കോർട്ടസിന്റെയും.

Democratic leaders fall as party's left strikes 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക