Image

സൗദിയുടെ അഭ്യർഥന മാനിച്ചു ഹൂത്തികളുമായി സംസാരിക്കാൻ ഇറാൻ തയ്യാർ (പിപിഎം)

Published on 12 October, 2026
സൗദിയുടെ അഭ്യർഥന മാനിച്ചു ഹൂത്തികളുമായി സംസാരിക്കാൻ ഇറാൻ തയ്യാർ (പിപിഎം)

സൗദി അറേബ്യയും യെമെനിലെ ഷിയാ പോരാളി സംഘമായ ഹൂത്തികളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാമെന്നു ഇറാൻ. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും തമ്മിൽ ഫോണിൽ സംസാരിച്ച ശേഷമാണ് വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് ഇക്കാര്യം അറിയിച്ചത്.

സൗദി-ഹൂത്തി സംഘട്ടനം ഇസ്രയേലിനാണ് മെച്ചമുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതു കൊണ്ട് അതവസാനിപ്പിക്കാൻ ഇറാൻ ഇടപെടും.

ഇറാൻ പരിശീലിപ്പിച്ച പോരാളി സംഘമാണ് ഹൂത്തികളെങ്കിലും അവരുടെ മേൽ ഇറാന് എത്രമാത്രം നിയന്ത്രണമുണ്ടെന്നു വ്യക്തമല്ല. ഏതായാലും ഹൂത്തികളുമായി സംസാരിച്ചു ഒത്തുതീർപ്പുണ്ടാക്കാമെന്നു അറാഗ്ചി സൗദിക്ക് ഉറപ്പു നൽകി.

പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം എന്നതാണ് ഇറാന്റെ നിലപാടെന്നു ബാഗെയ് പറഞ്ഞു. യുദ്ധം തുടരുന്നത് മേഖലയുടെ ക്ഷേമത്തിനു നല്ലതല്ല.

Iran ready to settle Saudi-Houthi conflict 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക