Image

റിപ്പബ്ലിക്കൻ സ്ഥാനാർഥി തന്റെ മതവിശ്വാസത്തെ ആക്രമിക്കയാണെന്നു സായിദ് (പിപിഎം)

Published on 12 October, 2026
റിപ്പബ്ലിക്കൻ സ്ഥാനാർഥി തന്റെ മതവിശ്വാസത്തെ ആക്രമിക്കയാണെന്നു സായിദ് (പിപിഎം)

മിഷിഗണിൽ നിന്നു സെനറ്റിലേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സ് തന്റെ മതവിശ്വാസത്തെ ആക്രമിക്കയാണെന്നു ഡെമോക്രാറ്റിക് സ്ഥാനാർഥി ഡോക്ടർ അബ്ദുൾ എൽ സായിദ് ആരോപിച്ചു.

ഈജിപ്തിലെ തീവ്രവാദി സംഘടനയായ മുസ്‌ലിം ബ്രദർഹുഡുമായി തന്നെ ബന്ധിപ്പിക്കാൻ റോജേഴ്‌സ് ശ്രമിക്കുന്നത് 'മുസ്‌ലിം' എന്ന വിശേഷണം ആവർത്തിച്ചു പറയാൻ മാത്രമാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

എൻ ബി സിക്കു നൽകിയ അഭിമുഖത്തിലാണ് സർവേകളിൽ മുന്നിട്ടു നിൽക്കുന്ന ഡെമോക്രാറ്റ് ഈ പ്രതികരണം നടത്തിയത്.

മുൻ കോൺഗ്രസ് അംഗമായ റോജേഴ്‌സ് സായിദിനെയും കുടുംബത്തെയും വീണ്ടും വീണ്ടും മുസ്‌ലിം ബ്രദർഹുഡുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നു എൻ ബി സിയുടെ ക്രിസ്റ്റൻ വെൽകെർ ചൂണ്ടിക്കാട്ടി. "ഒരു ഡിബേറ്റിൽ പത്തു പ്രാവശ്യമെങ്കിലും അത് ആവർത്തിച്ചു. പരസ്യങ്ങളിലും ആവർത്തിക്കുന്നു."

സായിദ് പറഞ്ഞു: "നോക്കൂ ക്രിസ്റ്റൻ, അദ്ദേഹം അതു പറയുന്നത് മുസ്‌ലിം എന്ന വിശേഷണം പലകുറി ആവർത്തിക്കാൻ  മാത്രമാണ്. എന്റെ പേരും വിശ്വാസവും ചൂണ്ടിക്കാട്ടി ഞങ്ങൾ വ്യത്യസ്തരാണെന്നു സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കയാണ്."

ബ്രദർഹുഡുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എടുത്തു ചോദിച്ചപ്പോൾ സായിദ് തറപ്പിച്ചു പറഞ്ഞു: "ഇല്ല."

അദ്ദേഹം കൂട്ടിച്ചേർത്തു: "ഞാൻ പ്രാർഥിക്കുന്നത് മറ്റൊരു രീതിയിൽ ആയതു കൊണ്ട് എന്റെ വിശ്വാസത്തെ കരിതേക്കാൻ ശ്രമിക്കുന്നത് ന്യായമല്ല. അമേരിക്കയിൽ മതത്തിന്റെ പേരിലുള്ള വിവേചനം ഉണ്ടാവാൻ പാടില്ല -- യഹൂദനോ സിഖുകാരനോ ക്രിസ്ത്യാനിയോ മുസ്ലിമോ ആരായാലും."  

സെനറ്റിന്റെ ഭൂരിപക്ഷം തന്നെ നിർണയിക്കാൻ സാധ്യതയുള്ള മത്സരത്തിലാണ് സായിദ്.

Sayid says Rogers targeting his faith 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-12 06:11:49
💥🔥ശ്രീമാൻ. അൽ - സായിദേ, "മുസ്ലീം" എന്ന് ഒരാൾ താങ്കളെ സംബോധന ചെയ്യുന്നതിൽ താങ്കൾ ലജ്ജിക്കുന്നതെന്തിന്??? 'ഉമ്മത്ത് ' എന്ന് പറഞ്ഞാൽ എന്തിന് താങ്കൾ നാണിക്കണം???? ഒന്നു കൂടി ചോദിക്കാം - : കാഫിറുകളുടെ രാജ്യത്ത് വന്ന് ജനാധിപത്യ ക്രമത്തിൽ മത്സരിക്കുന്നത് താങ്കൾക്ക് ഹറാം അല്ലേ??? റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക