Image

സീറ്റിനടിയിലേക്ക് തള്ളിയിട്ട് പൊലീസ് ക്രൂരമായി മർദ്ദിച്ചു; കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി

Published on 11 October, 2026
സീറ്റിനടിയിലേക്ക് തള്ളിയിട്ട്  പൊലീസ് ക്രൂരമായി മർദ്ദിച്ചു; കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിൽ എടുത്ത ശേഷം വഴിയിൽ ഇറക്കിവിട്ട് ഡൽഹി പൊലീസ്. എംപിയാണെന്ന് പറഞ്ഞിട്ട് പോലും പൊലീസ് തന്നെ സീറ്റിനടിയിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നും പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് എംപിയുടെ അവസ്ഥയാണെങ്കിൽ ബാക്കി കാര്യങ്ങൾ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എത്തിയത്. ബസിലെ മറ്റുള്ളവരും മർദ്ദനത്തിനിരയായി. എന്നെ മർദ്ദിച്ചതിന് ജാർഖണ്ഡ് സ്വദേശി സാക്ഷിയാണെന്നും അയാൾ കാരണമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസാരിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ ബ്രിട്ടാസിനെ പിന്നീട് പോലീസ് വഴിയിലിറക്കിവിടുകയാണുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക