
ആലുവ: മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് മർദ്ദനം. ആശുപത്രിയിൽ പരിശോധനകൾക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണം നടന്നത്.
നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും 'നിന്റെ വാപ്പ എവിടേടാ' എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം അടിക്കാൻ ശ്രമിച്ചയാളെ പോലീസ് തടുത്തു. പിന്നീട് ആശുപത്രിയുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വശത്തു നിന്ന് ഒരാൾ നടത്തിയ ആക്രമണം സുഹൈലിന്റെ മുഖത്ത് ശരിക്ക് കൊണ്ടു. മുഖം പൊത്തിയാണ് പിന്നീട് സുഹൈൽ നടന്നത്. ഇയാളെ പോലീസ് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യമായ പരിക്കൊന്നും ഈ ആക്രമണത്തിൽ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
അതെസമയം ആക്രമണം നടത്തിയ യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. 'കസ്റ്റഡിയിലിരിക്കുന്ന ആളെ അടിക്കാറായോടാ' എന്ന് പോലീസുകാർ ഇയാളെ പിടികൂടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം