
ന്യൂഡൽഹി: താൻ വീണ്ടും തെരുവിലിറങ്ങുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ . ഇനി പ്രതിഷേധിക്കില്ലെന്ന് ആർക്കും ബോണ്ട് ഒപ്പിട്ടു നൽകിയിട്ടില്ലെന്നും, വീണ്ടും തെരുവിലിറങ്ങി സമരം ചെയ്യുമെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്‌റോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിനെത്തവെ ദീപ്കെയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
വോട്ടർ പട്ടിക തിരുത്തലിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിജെപി നടത്തുന്ന സമരം ഡൽഹിയിൽ തുടരുകയാണ്. പോലീസ് 3,000-ത്തിലധികം ആളുകളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സിജെപി നേതാക്കൾ, പ്രതിപക്ഷ നേതാക്കൾ, യൂട്യൂബർ ധ്രുവ് റാഠി , വിദ്യാർത്ഥികൾ , അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു.