Image

ഗ്യാനേഷ് കുമാറിന്‍റെ രാജി; സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ‍്യാപിച്ച് ഇന്ത‍്യാ സഖ‍്യം

Published on 11 October, 2026
ഗ്യാനേഷ് കുമാറിന്‍റെ രാജി; സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ‍്യാപിച്ച് ഇന്ത‍്യാ സഖ‍്യം

ന‍്യൂഡൽഹി: ഒക്ടോബർ 12ന് സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ നേതാക്കൾ. ഇന്ത‍്യാഗേറ്റിൽ നിന്നുമാണ് പ്രതിഷേധം ആരംഭിക്കുക.

കഴിഞ്ഞ രണ്ട് ദിവസമായി രാജ‍്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിലും പങ്കെടുക്കാൻ സാധിക്കാതിരുന്ന സമാജ്‌വാദി പാർട്ടി അധ‍്യക്ഷൻ അഖിലേഷ് യാദവ് തിങ്കളാഴ്ച ഇന്ത‍്യാ സഖ‍്യത്തോടൊപ്പം പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.

മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും എസ്ഐആറിലെ ക്രമക്കേടുകളും ഉന്നയിച്ചാണ് വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ‍്യതലസ്ഥാനത്ത് സമരം നടക്കുന്നത്.

തങ്ങളുടെ ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ പിന്മാറില്ലെന്നാണ് അജിങ്ക‍്യ ഷിൻഡെ ഞായറാഴ്ച എക്സ് പോസ്റ്റിൽ കുറിച്ചത്. പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എംപിയെ ഡൽ‌ഹി പൊലീസ് ക്രൂരമായി മർദിച്ചെന്ന് സിപിഎം തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.

നിലവിൽ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലുള്ള എംപിയെ ആർജെഡി എംപി മനോജ് ഝാ സന്ദർശിച്ചിരുന്നു. നെഞ്ചിൽ പരുക്കുകളുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക