Image

കടുത്ത മത്സരം നടക്കുന്ന ഒഹായോവിൽ രാമസ്വാമിക്കു മുൻതൂക്കമില്ലെന്നു സർവേകൾ (പിപിഎം)

Published on 11 October, 2026
കടുത്ത മത്സരം നടക്കുന്ന ഒഹായോവിൽ രാമസ്വാമിക്കു മുൻതൂക്കമില്ലെന്നു സർവേകൾ (പിപിഎം)

ഒഹായോവിൽ മൂന്നാമത്തെ ഇന്ത്യൻ അമേരിക്കൻ ഗവർണറാവാനുള്ള ശ്രമത്തിൽ വിവേക് രാമസ്വാമി നേരിടുന്നത് കടുത്ത പോരാട്ടം. ബോബി ജിൻഡാലിനും നിക്കി ഹേലിക്കും ശേഷം ഇന്ത്യൻ മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന ബയോമെഡിക്കൽ സംരംഭകൻ പല സർവേകളിലും ഡെമോക്രാറ്റ് ഡോക്ടർ ആമി ആക്ടന്റെ പിന്നിലാണ്.

ശനിയാഴ്ച്ച ലഭ്യമായ പോളിംഗ് ശരാശരികൾ കാണിക്കുന്നത് ആക്ടൻ മുന്നിൽ തന്നെ എന്നാണ്. ട്രാക്ക് ദ വോട്ട് പറയുന്നത് അവർക്കു 48.5%, രാമസ്വാമിക്കു 43.8% എന്നാണ്. ആക്ടൻ ഒഎസ് മാസത്തിനിടയിൽ 3.6% മുന്നേറ്റം നടത്തിയതായി അവർ കാണുന്നു.

പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള രാമസ്വാമിക്കു വേണ്ടി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ കഴിഞ്ഞ ദിവസം പ്രചാരണം നടത്തി.

സബാറ്റോ ക്രിസ്റ്റൽ ബോൾ ഒപ്പത്തിനൊപ്പം എന്നാണ് കാണുന്നത്. നേരത്തെ അവർ റിപ്പബ്ലിക്കൻ വിജയം കണ്ടിരുന്നു. ഇൻസൈഡ് എലെക്ഷൻസ് അതേ രീതിയിൽ തന്നെ വിലയിരുത്തുന്നു.

ദേശീയ തലത്തിൽ റിപ്പബ്ലിക്കൻ വിരുദ്ധ കാലാവസ്ഥ നിരന്തരം കാണുന്നതിനാൽ ഡെമോക്രാറ്റുകൾക്കാണ് സാധ്യത കൂടുതലെന്നു സബാറ്റോയുടെ കൈലി കോൺടിക് പറഞ്ഞു.

സെപ്റ്റംബർ 29-ഒക്ടോബർ 5നു നടത്തിയ സി എൻ എൻ/എസ് എസ് ആർ എസ് പോളിൽ ആക്ടനു 50% കണ്ടപ്പോൾ രാമസ്വാമിക്ക് 42% മാത്രം. കാൽഷിയുടെ പ്രവചനം ആക്ടനു 69% വിജയസാധ്യതയാണ്.

Ramaswamy eyes third Indian-American governorship in Ohio toss-up

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക