
യുഎസ് കോൺഗ്രസിൽ നിന്നു രാജാ കൃഷ്ണമൂർത്തി, ശ്രീ തനെദാർ എന്നിവർ വിരമിച്ചതിനാൽ ഹൗസിലെ ഇന്ത്യൻ അമേരിക്കൻ അംഗങ്ങളുടെ 'സമോസ കോക്കസ്' അംഗത്വം ആറിൽ നിന്നു നാലായി ചുരുങ്ങാൻ സാധ്യത. എന്നാൽ അരിസോണയിൽ നിന്നു അമിഷ് ഷായും ഫ്ലോറിഡയിൽ നിന്നു പിയ ദണ്ഡിയയും കടുത്ത മത്സരത്തിൽ ജയിച്ചു കയറിയാൽ ആറു പേർ തന്നെ തുടർന്നും ഉണ്ടാവും.
നിലവിൽ സമോസ കോക്കസിലെ എല്ലാ അംഗങ്ങളും ഡെമോക്രാറ്റുകളാണ്: ആമി ബെറ, റോ ഖന്ന, പ്രമീള ജയപാൽ, രാജാ കൃഷ്ണമൂർത്തി, തനെദാർ, സുഹാസ് സുബ്രമണ്യം.
ഇലിനോയ് ഡിസ്‌ട്രിക്‌ട് 8ൽ നിന്നു ഹൗസിൽ എത്തിയ കൃഷ്ണമൂർത്തി സെനറ്റിലേക്കു മത്സരിക്കാൻ രാജി വച്ചതാണ്. എന്നാൽ ആ ശ്രമത്തിൽ പ്രൈമറിയിൽ തോറ്റു. തനെദാർ മിഷിഗണിൽ ഓഗസ്റ്റ് 4നു ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെട്ടു.
മറ്റു നാലു പേർക്കും വിജയം ഉറപ്പാണെന്നു സർവേകൾ പറയുന്നു. കാലിഫോർണിയ മൂന്നിൽ ബെറയും 17ൽ ഖന്നയും വാഷിംഗ്ടൺ കീഴിൽ ജയപാലും വിർജീനിയ 10ൽ സുബ്രമണ്യവും അനായാസം ജയിക്കും എന്നാണ് കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട്, ഇൻസൈഡ് എലെക്ഷൻസ്, സബറ്റോസ് ക്രിസ്റ്റൽ ബോൾ എന്നിവ പറയുന്നത്.
ഖന്ന നേരിടുന്ന റിപ്പബ്ലിക്കൻ റിതേഷ് ടാണ്ടനും ഇന്ത്യൻ അമേരിക്കനാണ്. ജയപാലിനെ എതിർക്കുന്ന നീരവ് ഷായും.
അരിസോണ ഡിസ്‌ട്രിക്‌ട് ഒന്നിൽ ഡോക്ടർ ഷാ പ്രസിഡന്റ് ട്രംപിന്റെ സ്ഥാനാർഥി ജയ് ഫീലിയെ ആണ് നേരിടുന്നത്. ഷായ്ക്ക് മുന്തൂക്കമുണ്ടെന്നു കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട് പറയുന്നു.
ഫ്ലോറിഡ 22ൽ പിയ ദണ്ഡിയ റിപ്പബ്ലിക്കൻ കേസി അസ്കറുമായി ജീവന്മരണ പോരാട്ടത്തിലാണ്.
Samosa Caucus set to shrink as two Indian Americans exit