Image

പവർബാങ്കിന് തീപിടിച്ചു; ഇൻഡിഗോ വിമാനം സുരക്ഷിതമായി ഹൈദരാബാദിൽ ഇറക്കി

Published on 11 October, 2026
പവർബാങ്കിന് തീപിടിച്ചു; ഇൻഡിഗോ വിമാനം സുരക്ഷിതമായി ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ്: ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചു. ഇതേത്തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഹൈദരാബാദിൽ ഇറക്കി. യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കുകളില്ലെന്നാണ്  റിപ്പോർട്ടുകൾ.

പവർ ബാങ്ക് തകരാറിലായതാണ് തീപിടിക്കാൻ കാരണമായതെന്നാണ് സൂചന. സംഭവത്തിന്‍റെ ദൃശ‍്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിത് പുറത്തുവന്നിട്ടുണ്ട്. ‍‍യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതായാണ് വിഡിയോയിൽ കാണുന്നത്. ഇതിനു പിന്നാലെ ക‍്യാബിൻ ക്രൂ അംഗങ്ങൾ തീ അണയ്ക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക