
ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യാൻ അടുത്ത ദിവസം തനിക്കു ശസ്ത്രക്രിയ നടത്തുമെന്നു ലിയോ പതിന്നാലാമൻ മാർപാപ്പ ഞായറാഴ്ച്ച അറിയിച്ചു. റോമിലെ അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ഹോസ്പിറ്റലിൽ ആയിരിക്കും ശസ്ത്രക്രിയ.
വത്തിക്കാൻ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വിശ്വാസികളോടു തിരുഅവതാര പ്രഭാഷണം നടത്തുന്നതിനിടയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
വളരെ നേരത്തെ മുഴ കണ്ടെത്തിയതിനാൽ അപകട സാധ്യതയൊന്നും കാണുന്നില്ലെന്നു 'വത്തിക്കാൻ ന്യൂസ്' അറിയിച്ചു. വ്യാപനം ഉണ്ടായിട്ടില്ല.
മുഴ നീക്കം ചെയ്യണമെന്ന ഡോക്ടർമാരുടെ ഉപദേശം പാപ്പാ സ്വീകരിച്ചു. വിശുദ്ധ മാതാവിനോടുള്ള പ്രാർഥനയ്ക്കിടയിൽ വിശ്വാസി സമൂഹം നൽകുന്ന ആധ്യാത്മിക പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. "നിങ്ങളുടെ തുടർന്നുള്ള പ്രാർഥനകളും ഉണ്ടായിരിക്കണം."
Pope set for surgery to remove nodule in lung