Image

പ്രധാനമന്ത്രി എന്ന നിലയിൽ മോദി ഇന്ത്യയ്ക്ക് നാണക്കേട്: അഭിജീത് ദീപ്കെ

Published on 11 October, 2026
പ്രധാനമന്ത്രി എന്ന നിലയിൽ മോദി ഇന്ത്യയ്ക്ക് നാണക്കേട്:  അഭിജീത് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടെന്ന് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്.

കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പുതിയ വീഡിയോയുമായി ധ്രുവ് റാഠിയും രം​ഗത്തെത്തി. നടന്നത് തട്ടിക്കൊണ്ടുപോകലാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിന് ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടി അദ്ദേഹം മറുപടി നൽകി. തന്റെ ഫോൺ പിടിച്ചുവച്ചുവെന്നും ആരുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും കിടപ്പറയിൽ നിന്നാണ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക